Chapter Title : ആമ്പൽ [മീനു]
വന്നു.."
"പക്ഷെ ആ സിഗ്നലിന്റെ പരിസരത്ത് മുഴുവൻ തിരഞ്ഞിട്ടും അവളെ കണ്ടെത്തുവാൻ എനിക്ക് സാധിച്ചില്ല.."
"രാത്രി ഏറെ വൈകിയാണ് ഞാൻ വീട്ടിലേക് എത്തിയത്.."
"പുറത്ത് ലൈറ്റ് ഒന്നും ഇട്ടിട്ടില്ല.. മനസ് കടലിനെക്കാൾ പ്രക്ഷുബ്ധമായത് കൊണ്ട് തന്നെ ചുറ്റുമുള്ളതെല്ലാം ഒരു മായ പോലെയാണ് അനുഭവപ്പെടുന്നത്..നല്ലത് പോലെ ക്ഷീണിച്ചിരുന്നു..
"വീടിനുള്ളിലേക് കയറി.. റൂമിലെത്തി.."
"മീനു കട്ടിലിൽ കിടക്കുന്നുണ്ട്.. അവളോട് ഒരു വാകും സംസാരിക്കാതെ വളരെ പെട്ടന്ന് തന്നെ ഞാൻ ഉറക്കത്തിലേക് വീണു.."
"രാവിലെ ഉണർന്നപ്പോഴാണ് ഇന്നലെ ഞാൻ കാണിച്ചു കൂട്ടിയത് ഓർത്തു കുറ്റബോധം മനസിലേക്ക് കയറി വന്നത്.."
"എന്റെ മീനു.. അവൾ എത്ര മാത്രം വിഷമിച്ചിട്ടുണ്ടാവും.."
"പാവം.. പെട്ടന്ന് തന്നെ ഞാൻ എഴുന്നേറ്റ്.. അടുക്കളയിലേക് ഓടി.."
"മീനു "
"എത്ര വിളിച്ചിട്ടും അവൾ വിളി കേൾക്കുന്നില്ല "
"അടുക്കളയിൽ പോയി നോകിയെങ്കിലും.. എനിക്കുള്ള ഭക്ഷണം അവൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. എല്ലാം ഒരു പാത്രത്തിൽ അടച്ചു വെച്ചിരിക്കുന്നു.."
"മീനു ".. ഉമ്മറത്തു ഉണ്ടാവുമെന്ന വിശ്വസതാൽ അങ്ങോട്ട് പോയി നോക്കി..
"ഇല്ല ഇവിടെ യും ഇല്ല.. വീട് മുഴുവൻ അരിച്ചു പൊറുക്കി നോക്കി.. ഇല്ല എവിടെ യും എന്റെ മീനുവില്ല…"
"മീനു " എന്റെ ഉറക്കെ യുള്ള വിളികൾ.. മറുപടി ഇല്ലാതെ അവിടെ തന്നെ ഒടുങ്ങി..
"അവളുടെ ഫോണിലേക്കു വിളിച്ചപ്പോൾ അത് ഔട്ട് ഓഫ് കാവറേജ് ഏരിയ എന്ന് പറയുന്നു.. "
"അവൾ പോകുവാൻ സാധ്യത ഉള്ള സ്ഥലങ്ങളിലേക്ക് മുഴുവൻ ഞാൻ വിളിച്ചു നോക്കി.. എവിടെയും അവൾ പോയിട്ടില്ല.."
"ദേവി എന്റെ പെണ്ണ് എന്തേലും കടുംകൈ ചെയ്തുവോ മനസ്സിൽ വേണ്ടാത്ത ചിന്ത വന്നു
💬 Comments
View all comments