Chapter Title : ആമ്പൽകുളം [ആരോ]
റൂമിലും കയറി ഇറങ്ങി, എല്ലാവരേം കണ്ടു പക്ഷെ ശ്രീയെ മാത്രം കണ്ടില്ല. ആരോടാ ഒന്ന് ചോദിക്കുക.
" കൊറേ നേരം ആയല്ലോ, നീ ആരെയാ നോക്കുന്നേ? "
"അമ്മ, അമ്മേ ഞാനെ നമ്മുടെ ശ്രീക്കുട്ടിയെ നോക്കുകയായിരുന്നു. അമ്മ കണ്ടോ അവളെ?? "
അത് കേട്ടപ്പോൾ അമ്മയുടെ മുഖം വാടിയോ? " ആ കൊച്ചിന്റെ കാര്യം കഷ്ടമാണ്. അന്ന് നമ്മൾ ഇവിടുന്ന് ഇറങ്ങിപ്പോയില്ലേ, അന്ന് നീ പിണങ്ങി പോയത് ആമ്പൽ കുളത്തിന്റെ അവിടേക്ക് ആണെന്ന് ഓർത്ത് നിന്റെ കാണാനോ മറ്റോ പോയതാണ് അവൾ. കാൽവഴുതി വീണ്...... അന്ന് നടന്ന ബഹളം കാരണം ആരുംഅവളെ തിരക്കിയില്ല. വൈകുന്നേരമാ കണ്ടത്. "
അമ്മ എന്തോ കളി പറയുകയാണ് എന്നാണ് എനിക്ക് തോന്നിയത്. അപ്പോഴാണ് ഭിത്തിയിൽ മുത്തശ്ശന്റെയും അച്ഛന്റെയും ഒക്കെ ഫോട്ടോയുടെ അരികിൽ മറ്റൊരു ഫോട്ടോ കണ്ണിൽ പെട്ടത്. കവിളിൽ കാക്കാപ്പുള്ളിയുള്ള ഒരു പതിനഞ്ചു വയസുകാരിയുടെ മാലയിട്ട ഫോട്ടോ. എന്റെ ശ്രീയുടെ....
അപ്പൊ ഇന്നലെ നടന്നതൊക്കെ സ്വപ്നമായിരുന്നോ??, എന്റെ കണ്ണിൽ ഇരുട്ട് കയറുന്നു, ഞാൻ റൂമിലേയ്ക്ക് ഓടി, പുറകിൽ നിന്ന് അമ്മ വിളിക്കുന്നത് അവ്യക്തമായി കേൾക്കാം. റൂമിൽ കയറി എന്റെ ഷർട് വലിച്ചൂരി നിലക്കണ്ണാടിക്ക് മുന്നിൽ നിന്നു. അല്ല എന്റെ നെഞ്ചിൽ അവൾ കടിച്ചതിന്റ പാട് ഇപ്പോഴും ചുവന്നു കിടക്കുന്നുണ്ട്. എന്താ നടക്കുന്നത് എന്നറിയാതെ ഞാൻ തളർന്ന് ആ കട്ടിലിലേക്ക് ഇരുന്നു.
അപ്പോൾ ആ മേശപ്പുറത്ത് ഇരുന്ന്, ഇന്നലെ അവൾ എനിക്ക് സമ്മാനിച്ച ആമ്പൽ പൂവ് എന്നെ നോക്കി ചിരിച്ചുവോ????
💬 Comments
View all comments