Chapter Title : ആമ്പൽകുളം [ആരോ]
അവൻ കാരണം തുടങ്ങിയ ശീലമാണിത്. അവൻ പാതിക്ക് എന്നെ ഇട്ടിട്ടു പോയി, എങ്കിലും ഇവിടെ ഇരിക്കുമ്പോൾ അവൻ കൂടെ ഉള്ള പോലെ ഒരു തോന്നൽ ആ "
അത് പറഞ്ഞപ്പോൾ അവളിൽ വിരഹമായിരുന്നോ? ഞങ്ങളുടെ കണ്ണുകൾ ഒരുനിമിഷം ഒന്നുടക്കി. അൽപനേരം ഒരു നിശബ്ദത പരന്നു.
"അല്ല, ഹരി ഇപ്പോ ഇവിടെ എന്തിനു വന്നതാ??, ആരുടേം ശല്യമില്ലാതെ ഗേൾ ഫ്രണ്ട് നെ വിളിക്കാൻ വന്നതാണോ " ആ നിശബ്ദത മുറിക്കാൻ എന്നോണം അവൾ ചോദിച്ചു.
" ഗേൾ ഫ്രണ്ടോ?? " ഒരു നിമിഷം എനിക്ക് ചിരിപൊട്ടി.
"എന്തെ നിനക്ക് കാമുകി ഒന്നും ഇല്ലേ?? "
"കാമുകി ഒന്നും ഇല്ല, പക്ഷെ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, ഒരിക്കൽ പോലും തുറന്ന് പറഞ്ഞിട്ടില്ലാത്ത ഒരിഷ്ടം " അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് വാടി. വന്ന പുഞ്ചിരി അടക്കിക്കൊണ്ട് ഞാൻ തുടർന്നു
" അവളെ ഞാൻ കണ്ടിട്ട് വർഷങ്ങളായി. അവസാനമായി ഞാൻ അവളെ കണ്ടത് ഒരു കുളക്കടവിൽ വെച്ചാണ്. കുളത്തിലേക്ക് ഇറങ്ങുന്ന കല്പടവിൽ മുഴുവൻ നനഞ്ഞ് കുളിച്ച്, കയ്യിൽ ഒരു ആമ്പൽ പൂവും പിടിച്ചിരുന്ന ഒരു 15 കാരി. അന്ന് അവളോട് യാത്ര ചോദിക്കാനാണ് ഞാൻ ചെന്നത്, പക്ഷെ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അവളുടെ കവിളിലെ കാക്കാപ്പുള്ളിയിൽ ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ ഓടി അകന്നു " അന്ന് അമ്മ യാത്ര പറയാൻ ഉള്ളവരോട് ഒക്കെ പറഞ്ഞിട്ട് വരാൻ പറഞ്ഞപ്പോൾ നടന്ന സംഭവം. എനിക്ക് ആകെ യാത്ര പറയാനുണ്ടായിരുന്ന ആൾ. എന്റെ ശ്രീ.
പെട്ടന്ന് ഒരു തേങ്ങലോടെ ശ്രീ
💬 Comments
View all comments