Chapter Title : ആമ്പൽകുളം [ആരോ]
എന്റെ നെഞ്ചിലേക്ക് വീണു. എന്റെ നെഞ്ചിൽ പൂഴ്ത്തി വെച്ചിരുന്ന അവളുടെ മുഖം ഞാൻ ഉയർത്തി, കണ്ണുനീർ കൊഴുകി കൊണ്ടിരുന്ന അവളുടെ കവിളിൽ, ആ കാക്കപ്പുള്ളിയിൽ ഞാൻ വീണ്ടും ഒന്ന് ചുംബിച്ചു. പെണ്ണ് ഒന്ന് പുളഞ്ഞു. അവളെ തിരിച്ചു നിർത്തി ആ കുളത്തിന് അഭിമുഗമായി ആ പടവിൽ ഞങ്ങൾ ഇരുന്നു. ശ്രീ എന്റെ നെഞ്ചിൽ ചാരി ഞാൻ ഇരുന്നിരുന്ന പടിക്കു താഴെ ഉള്ള പടിയിലാണ് ഇരിക്കുന്നെ. ദാവണിക്ക് പുറത്ത് കൂടി അവളുടെ വയറിൽ കെട്ടിപിടിച്ച് ആ വയറിന്റെ മൃദുലതയും അവളുടെ മുടിയുടെ കാച്ചിയ എണ്ണയുടെ സുഗന്ധവും ആസ്വദിച്ച് അങ്ങനെ ഇരുന്നപ്പോൾ ഈ നേരം ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിച്ചു പോയി.
" എടി പെണ്ണേ നീ പിന്നേം കരയുവാണോ? "
" ഹേയ്.... അല്ലാ "
" പിന്നെന്റെ കയ്യിൽ വീഴുന്നത് നിന്റെ ഉമിനീർ ആണോ "
" ഓ പിന്നേ ഒരു ഗാർഡിയൻ വന്നിരിക്കുന്നു, എനിക്ക് സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോളും ഒക്കെ ഞാൻ ഇനിയും കരയും, നീ എന്ത് ചെയ്യും "
" നിനക്ക് കാണണോ, ഞാൻ എന്ത് ചെയ്യുമെന്ന്?? "
" ha, കാണണം "
ഞാൻ പെട്ടന്ന് അവളുടെ മുഖം പിടിച്ച് എന്റെ നേരെ ആക്കി, എന്നിട്ട് ആ കവിളിൽ ഒരു കടിവെച്ചു കൊടുത്തു.
" യ്യോ ന്റമ്മേ " എന്നലറിക്കൊണ്ട് കൊണ്ടവൾ പിടഞ്ഞെഴ് പിടഞ്ഞെഴുന്നേറ്റു.
" ദുഷ്ട്ടാ എന്റെ കവിൽ കടിച്ചെടുത്തോ?? എന്തൊരു വേദന "
"എന്നോട് കളിച്ചാൽ അങ്ങനെ ഇരിക്കും, ശരിക്കും നൊന്തോ?? " അവളുടെ കവിളിൽ പല്ലിന്റെ പാട്
💬 Comments
View all comments