0%

Chapter Title : ഒരു ബന്ധത്തിന്റെ പുനർജന്മം [മനോഹരൻ മംഗളോദയം]

അവളുടെ ശബ്ദം മെല്ലെ ഇടറി.

"നിങ്ങൾക്ക് ഇത്രയും വിഷമം ഉണ്ടായിരുന്നിട്ടും എന്നോട് പറയാൻ പറ്റാത്ത അവസ്ഥയിൽ നിങ്ങൾ എത്തിയല്ലോ എന്നോർത്ത് ആണ്."

ആദ്യ കണ്ണുനീർത്തുള്ളി അപ്പോൾ അവളുടെ കവിളിലൂടെ താഴേക്ക് വീണത്.

രാജേഷ് അവളുടെ അടുത്തേക്ക് നീങ്ങാൻ ശ്രമിച്ചു.

പക്ഷേ അഞ്ജലി കൈ ഉയർത്തി തടഞ്ഞു.

"ഇല്ല... ഇപ്പോൾ വേണ്ട."

അത് ദേഷ്യം കൊണ്ടായിരുന്നില്ല.

അവൾക്ക് കുറച്ച് സമയം വേണമായിരുന്നു.

സ്വന്തം ഭർത്താവിനെ വീണ്ടും പുതിയതായി മനസ്സിലാക്കാൻ.

"അഞ്ജലി ഞാൻ നിന്നോട് പറയാത്തഒരു കാര്യം കൂടി ഉണ്ട് എന്റെ ജീവിതത്തിൽ.... "

അവൾ തല ഉയർത്തി നോക്കി

“ഞാൻ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടിരുന്നു...”

അഞ്ജലി അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

“സൈക്യാട്രിസ്റ്റിനെയോ...?”

“അതെ,” രാജേഷ് ഒരു ചെറിയ ചിരിയോടെ പറഞ്ഞു. ആദ്യം എനിക്ക് തോന്നിയത് പ്രശ്നം നിനക്കാണെന്നാണ്. പിന്നെ ഒരു ദിവസം എനിക്ക് തന്നെ മനസ്സിലായി, ഞാൻ തന്നെ ശരിയല്ലെന്ന്. അപ്പോഴാണ് ഞാൻ ഡോക്ടറെ കാണാൻ തീരുമാനിച്ചത്.”

അഞ്ജലി മിണ്ടാതെ കേട്ടിരുന്നു.

“ഞാൻ എല്ലാം തുറന്ന് പറഞ്ഞു. നമ്മുടെ വിവാഹത്തെക്കുറിച്ചും, നിന്നെക്കുറിച്ചും, എന്റെ നിരാശകളെക്കുറിച്ചും. അപ്പോൾ ഡോക്ടർ പറഞ്ഞ ഒരു കാര്യം ഇന്നും ഞാൻ മറന്നിട്ടില്ല.”

“എന്താ പറഞ്ഞത്...?”

അഞ്ജലി പതിയെ ചോദിച്ചു.

"നിന്റെ ഭാര്യയ്ക്ക് നിന്നോട് സ്നേഹമില്ല എന്നതിന്റെ ലക്ഷണങ്ങളൊന്നും ഞാൻ കാണുന്നില്ല. എനിക്ക് തോന്നുന്നത് അവൾക്ക് ലൈംഗികതയെക്കുറിച്ച് ചില ഭയങ്ങളും തെറ്റായ വിശ്വാസങ്ങളും ഉള്ളതായിരിക്കും. പലരും വളർന്നുവരുന്ന സാഹചര്യങ്ങളിൽ നിന്ന് അത്തരത്തിലുള്ള ധാരണകൾ മനസ്സിൽ കൊണ്ടുനടക്കാറുണ്ട്. അത് ആഗ്രഹമില്ലായ്മയല്ല, മറിച്ച് സ്വയം തുറന്നു കാണിക്കാൻ ഉള്ള പേടിയാണ്.’”

അഞ്ജലിയുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു.

രാജേഷ് തുടർന്നു.

"നിന്റെ ഭാര്യ ഒരു പരാജയമല്ല. നീയും അമിതമായ ആവശ്യങ്ങളുള്ള ആളല്ല. നിങ്ങളുടെ പ്രശ്നം പരസ്പരം സ്നേഹമില്ലാത്തതല്ല; സംസാരിക്കാത്ത വികാരങ്ങളും പറയാത്ത ഭയങ്ങളുമാണ്.’”

അഞ്ജലി അവന്റെ കൈ മുറുകെ പിടിച്ചു.

“സത്യമാണോ അദ്ദേഹം അങ്ങനെ

💬 Comments

View all comments