Chapter Title : ഒരു ബന്ധത്തിന്റെ പുനർജന്മം [മനോഹരൻ മംഗളോദയം]
പറഞ്ഞത്...?”
‘നിന്റെ ഭാര്യയെ നീ ഒരു മനുഷ്യയായി കാണുന്നുണ്ടോ, അതോ ഒരു സങ്കൽപ്പമായി കാണുന്നുണ്ടോ?’ അന്ന് ആ ചോദ്യം എന്നെ വല്ലാതെ ചിന്തിപ്പിച്ചു.”
രാജേഷ് ഒരു നിമിഷം നിർത്തി.
“ഞാൻ നിന്നെ എല്ലായ്പ്പോഴും നല്ല ഭാര്യ, നല്ല അമ്മ, നല്ല മകൾ എന്നൊക്കെയാണ് കണ്ടിരുന്നത്. പക്ഷേ നിനക്കും നിന്റെതായ ഭയങ്ങളും ആഗ്രഹങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടെന്ന കാര്യം ഞാൻ പലപ്പോഴും മറന്നു.”
അഞ്ജലി അവന്റെ തോളിലേക്ക് തല ചായ്ച്ചു.
“ഡോക്ടർ അവസാനം ഒരു കാര്യം കൂടി പറഞ്ഞു,”
രാജേഷ് അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“‘മാറ്റം ഒരുദിവസം കൊണ്ട് സംഭവിക്കില്ല. പക്ഷേ രണ്ടുപേരും പരസ്പരം കേൾക്കാൻ തയ്യാറാണെങ്കിൽ, വിശ്വസിക്കാൻ തയ്യാറാണെങ്കിൽ, അവരുടെ ബന്ധം മുമ്പത്തേക്കാൾ ശക്തമാകും.’”
അഞ്ജലിയുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ താഴേക്ക് വീണു.
“അപ്പോൾ ഡോക്ടർ ശരിയായിരുന്നു അല്ലേ...”
അവൾ ചെറുചിരിയോടെ പറഞ്ഞു.
“അതെ,”
രാജേഷ് അവളുടെ നെറ്റിയിൽ ചുംബിച്ചു.
“കാരണം ഇന്ന് ആദ്യമായി നമ്മൾ രണ്ടുപേരും സത്യത്തിൽ പരസ്പരം കേൾക്കുകയാണ്.”
"ഇന്ന് നീ സ്വയം നിന്റെ തടവറയിൽ നിന്ന് പുറത്തു വന്ന ദിവസമാണ് അതുകൊണ്ട് തന്നെ ആ. നിന്റെ ശരീരത്തിനപ്പുറം നിന്റെ മനസ്സ് കൂടി എനിക്ക് വേണം. നീ ചെയ്യുന്ന കാര്യങ്ങൾ എനിക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചകൾ ആകരുത്, പകരം നിന്റെ കൂടി ആഗ്രഹമാകണം. ആ വീഡിയോയിൽ കണ്ടത് പോലെയാകാൻ നീ ശ്രമിക്കണ്ട, പക്ഷേ നിന്റെ ഉള്ളിലെ ആ സ്ത്രീയെ ഇനി നീ ഒളിപ്പിച്ചു വെക്കരുത്. "നീ എന്ത് ചിന്തിക്കുന്നു എന്ന് എനിക്ക് അറിയണം."
അഞ്ജലി അവന്റെ വാക്കുകൾ കേട്ട് വിങ്ങിപ്പൊട്ടി. ഇത്രയും കാലം താൻ കരുതിവെച്ച ആ ‘മാന്യത’ രാജേഷിനെ തന്നെപ്പോലെ തന്നെ വേദനിപ്പിച്ചിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു.
“ഏട്ടാ...”
അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
“ഇത്രയും കാലം നിങ്ങൾ എന്നെ സഹിച്ചതിന്... ആ സ്നേഹത്തിന് പകരമായി ഇനി
💬 Comments
View all comments