Chapter Title : ഒരു ബന്ധത്തിന്റെ പുനർജന്മം [മനോഹരൻ മംഗളോദയം]
ദീർഘമായി ശ്വാസം വിട്ടു.
"കുറച്ച് മാസങ്ങൾ."
വീണ്ടും നിശബ്ദത.
പുറത്ത് മഴ ശക്തിയായി.
അഞ്ജലി ജനലിലേക്ക് നോക്കി.
കണ്ണുകൾ നിറഞ്ഞിരുന്നു.
പക്ഷേ കണ്ണുനീർ വന്നില്ല.
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ?"
"ചോദിക്ക്."
"അവരിൽ ആരെയെങ്കിലും സ്നേഹിച്ചിരുന്നോ?"
ആ ചോദ്യം കേട്ടപ്പോൾ രാജേഷ് ഉടനെ തല ഉയർത്തി.
"ഇല്ല."
ആ മറുപടി സത്യമായിരുന്നു.
ഒരു മടിയും കൂടാതെ പറഞ്ഞ ആദ്യ മറുപടി.
അഞ്ജലി അത് ശ്രദ്ധിച്ചു.
"ഉറപ്പാണോ?"
"ഉറപ്പാണ്."
അഞ്ജലി ഒരു ചെറിയ ചിരി ചിരിച്ചു.
വേദനയുള്ള ഒരു ചിരി.
"നിങ്ങൾ മറ്റൊരാളെ സ്നേഹിച്ചു എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തകർന്നുപോയേനെ."
അവൾ നിർത്തി.
"പക്ഷേ ഇപ്പോൾ..."
"ഇപ്പോൾ?"
രാജേഷ് ചോദിച്ചു.
അഞ്ജലി അവന്റെ കണ്ണുകളിലേക്ക് നോക്കി.
"ഇപ്പോൾ എനിക്ക് വേദനിക്കുന്നത് അവർ ഉണ്ടായിരുന്നതുകൊണ്ടല്ല."
അവളുടെ ശബ്ദം മെല്ലെ ഇടറി.
"നിങ്ങൾക്ക് ഇത്രയും വിഷമം ഉണ്ടായിരുന്നിട്ടും എന്നോട് പറയാൻ പറ്റാത്ത അവസ്ഥയിൽ നിങ്ങൾ എത്തിയല്ലോ എന്നോർത്ത് ആണ്."
ആദ്യ കണ്ണുനീർത്തുള്ളി അപ്പോൾ അവളുടെ കവിളിലൂടെ താഴേക്ക് വീണത്.
രാജേഷ് അവളുടെ അടുത്തേക്ക് നീങ്ങാൻ ശ്രമിച്ചു.
പക്ഷേ അഞ്ജലി കൈ ഉയർത്തി തടഞ്ഞു.
"ഇല്ല... ഇപ്പോൾ വേണ്ട."
അത് ദേഷ്യം കൊണ്ടായിരുന്നില്ല.
അവൾക്ക് കുറച്ച് സമയം വേണമായിരുന്നു.
സ്വന്തം ഭർത്താവിനെ വീണ്ടും പുതിയതായി മനസ്സിലാക്കാൻ.
"അഞ്ജലി ഞാൻ നിന്നോട് പറയാത്തഒരു കാര്യം കൂടി ഉണ്ട് എന്റെ ജീവിതത്തിൽ.... "
അവൾ തല ഉയർത്തി നോക്കി
“ഞാൻ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടിരുന്നു...”
അഞ്ജലി അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.
“സൈക്യാട്രിസ്റ്റിനെയോ...?”
“അതെ,” രാജേഷ് ഒരു ചെറിയ ചിരിയോടെ പറഞ്ഞു. ആദ്യം എനിക്ക്
💬 Comments
View all comments