0%

Chapter Title : വെളിച്ചത്തിലേക്ക് ഇറങ്ങുന്ന ദേവത…[മനോഹരൻ മംഗളോദയം]

ഉറക്കത്തിലായിരുന്നു. അമ്മ ഒരു കല്യാണത്തിന് പോയിരുന്നതിനാൽ വീട്ടിൽ അവർ രണ്ടുപേർ മാത്രം. അഞ്ജലി അടുക്കളയിൽ തിരക്കിലായിരുന്നു. രാജേഷ് പിന്നിലൂടെ വന്ന് അവളുടെ അരയിൽ കൈ ചുറ്റി.

"എന്താ... ഇപ്പൊ അടുക്കളയിലും romance ആണോ..."

അവൾ ചിരിച്ചു.

"ഭാര്യ mood ആയിട്ട് നിൽക്കുമ്പോൾ ഞാൻ എന്ത് ചെയ്യും..."

"പോടാ..."

അഞ്ജലി ചിരിച്ചുകൊണ്ട് പറഞ്ഞു.

കുറച്ചു നേരം അങ്ങനെ തന്നെ നിന്ന ശേഷം അവൾ പെട്ടെന്ന് ചോദിച്ചു.

"രാജേഷേട്ടാ..."

"ഉം..."

"നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ..."

"എവിടെ?"

"അറിയില്ല..."

അവൾ കുറച്ചു നേരം ആലോചിച്ചു.

"കുറച്ച് ദിവസം എല്ലാത്തിൽ നിന്നും മാറി."

"എന്ന് വച്ചാൽ?"

"നമ്മൾ മാത്രം."

അവൾ മെല്ലെ പറഞ്ഞു.

"ഫോണും ഓഫീസും സ്കൂളും ഒന്നുമില്ലാതെ..."

രാജേഷിന്റെ കൈ അവളുടെ അരയിൽ അല്പം കൂടി മുറുകി.

"നമ്മൾ രണ്ടുപേരും മാത്രം."

അഞ്ജലി ചെറുതായി തല കുലുക്കി.

"ഉം..."

കുറച്ചു നിമിഷങ്ങൾ ആരും ഒന്നും പറഞ്ഞില്ല.

പിന്നെ രാജേഷ് ചോദിച്ചു.

"അപ്പോൾ എവിടേക്ക് പോകണം?"

"എവിടെയായാലും മതി."

"അത് പറ്റില്ല."

"എന്താ?"

"ഈ പ്രാവശ്യം നിന്റെ അഭിപ്രായവും വേണം."

അഞ്ജലി ചിരിച്ചു.

"എനിക്ക് ശരിക്കും അറിയില്ല."

"അപ്പോൾ ഞാൻ ഒരു സ്ഥലം പറയട്ടെ?"

"പറ."

"തായ്‌ലൻഡ്."

അഞ്ജലി തിരിഞ്ഞ് അവനെ നോക്കി.

"തായ്‌ലൻഡോ?"

"ഉം."

"അത് വളരെ ദൂരെ അല്ലേ?"

"അതാണ് വേണ്ടത്."

രാജേഷ് ചിരിച്ചു.

"നമ്മളെ ആരും അറിയാത്ത ഒരു സ്ഥലം."

അഞ്ജലി കുറച്ചു നേരം ആലോചിച്ചു.

പിന്നെ മെല്ലെ ചിരിച്ചു.

"എങ്കിൽ പോകാം."

രാജേഷ് അവളെ നോക്കി.

"ഇത്ര പെട്ടെന്ന് സമ്മതിച്ചോ?"

"ഞാൻ പറഞ്ഞില്ലേ..."

അവൾ അവന്റെ തോളിലേക്ക്

💬 Comments

View all comments