Chapter Title : വെളിച്ചത്തിലേക്ക് ഇറങ്ങുന്ന ദേവത…[മനോഹരൻ മംഗളോദയം]
ഫ്രഷായ ശേഷം അവർ ബീച്ചിലേക്ക് നടന്നു.... അവൾ ഒരു സാധാരണ ചുരിദാറായിരുന്നു ധരിച്ചിരുന്നത്. പുറത്ത് ബീച്ചിലൂടെ പോകുന്ന വിദേശികളും അവിടുത്തെ പെൺകുട്ടികളും ഒക്കെ വളരെ കുറഞ്ഞ വസ്ത്രങ്ങൾ—ഷോർട്സുകളും ബിക്കിനികളും ഒക്കെയാണ് ധരിച്ചിരുന്നത്.
“എന്താ അഞ്ജലി നോക്കുന്നത്?” രാജേഷ് അവളുടെ അരയിലൂടെ കൈയിട്ട് ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.
“അല്ല രാജേഷേട്ടാ... അവിടുത്തെ പെണ്ണുങ്ങളെയൊക്കെ നോക്കിയേ... എല്ലാവരും കുറച്ചു തുണി മാത്രം ഇട്ടാണ് നടക്കുന്നത്.”
രാജേഷ് ചിരിച്ചു. “ഇതാണ് തായ്‌ലൻഡ് അഞ്ജലി. ഇവിടെ ഇതൊക്കെ നോർമൽ ആണ്. നീ നിന്റെ ആ പഴയ കേരളം വിട്ട് ചിന്തിക്ക്. ഇവിടെ നിന്നെ ആരും തുറിച്ചു നോക്കില്ല, ആരും ജഡ്ജ് ചെയ്യില്ല. നീ എന്ത് ധരിച്ചാലും നീ പൂർണ്ണ സ്വതന്ത്രയാണ്.”
അവൾ അവന്റെ മുഖത്തേക്ക് നോക്കി. “അപ്പോ... ഞാനും ഇതുപോലെ വസ്ത്രം ധരിക്കണം എന്നുണ്ടോ നിങ്ങൾക്ക്?”
“എനിക്ക് നീ എങ്ങനെയോ അത് മതി. പക്ഷേ, നിനക്ക് നിന്റെ ഉള്ളിലെ മാറ്റം ആസ്വദിക്കണം എന്നുണ്ടെങ്കിൽ നീ പുതിയ കാര്യങ്ങൾ പരീക്ഷിക്കണം. നമ്മൾ ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ നിനക്ക് ഇഷ്ടമുള്ളത് വാങ്ങാം.”
റൂമിലെത്തി ഫ്രഷായ ശേഷം വൈകുന്നേരം രാജേഷ് അവളെയും കൂട്ടി ബാങ്കോക്കിലെ പ്രശസ്തമായ ഷോപ്പിംഗ് മാളുകളിലേക്കും നൈറ്റ് മാർക്കറ്റിലേക്കും പോയി. അവിടെ വെച്ചാണ് രാജേഷ് നിർബന്ധിച്ച് അവൾക്കായി കുറച്ച് മോഡേൺ വസ്ത്രങ്ങൾ വാങ്ങിയത്. നിനക്ക് മാറണം എന്ന് ഉള്ളിൻ്റെ ഉള്ളിൽ താല്പര്യം ഉണ്ടെങ്കിൽ അത് മാറ്റാൻ നമുക്ക് ഇവിടെ നിന്ന് തുടങ്ങാം... ഇവിടെ നമുക്ക് അറിയാവുന്നവർ ആരുമില്ല ഇവിടെ എന്ത് നടന്നാലും ആരും അറിയില്ല... ഇനിയുള്ള 5 ദിവസങ്ങൾ നമുക്ക് ഒരു പുതിയ അനുഭവം ആകാം....
💬 Comments
View all comments