0%

Chapter Title : വെളിച്ചത്തിലേക്ക് ഇറങ്ങുന്ന ദേവത…[മനോഹരൻ മംഗളോദയം]

അഞ്ജലിയുടെ കാലുകളിൽ അത്യാവശ്യം രോമം ഉണ്ടായിരുന്നു...  അത് അവളുടെ കോൺഫിഡൻസ് കളയും അതുകൊണ്ട് രാജേഷ് അവളെയും കൂട്ടി ഒരു സ്പായിൽ എത്തി... അവളുടെ കാലും കൈകൾക്കും കൂട്ടത്തിൽ കക്ഷവും വാക്സ് ചെയ്യാനായി കയറ്റി രാജേഷ് വെളിയിൽ വെയിറ്റ് ചെയ്തു... സ്പായിലെ പെൺകുട്ടി ഒരു മെനു കാർഡ് രാജേഷിന് നേരെ നീട്ടി... രാജേഷിൻ്റെ കണ്ണ് അതിൽ ഒരു ഐറ്റത്തിൽ ഉടക്കി.... അപ്പോഴേക്കും അഞ്ജലി വാക്സ് ചെയ്ത് വന്നു

രാത്രി റൂമിൽ തിരിച്ചെത്തിയപ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു. പുറത്ത് നേരിയ കടൽക്കാറ്റും തിരമാലകളുടെ ശബ്ദവും മാത്രം.

അഞ്ജലി  ഡ്രസ്സ്കളുടെ കൂട്ടത്തിൽ നിന്നും ഒരു പാക്കറ്റുമായി റൂമിലേക്ക് പോയി... രാജേഷ് ബാൽക്കണിയിലേക്ക് നടന്നു.

അൽപസമയം കഴിഞ്ഞിട്ടും അവൾ പുറത്തേക്ക് വന്നില്ല.

"അഞ്ജലി...?"

അവൻ വാതിലിൽ മുട്ടി

"ഒരു മിനിറ്റ്..."

അകത്ത് നിന്ന് അവളുടെ ശബ്ദം.

വീണ്ടും അഞ്ച് മിനിറ്റ് കടന്നു. ഒടുവിൽ വാതിൽ പതിയെ തുറന്നു.

പുതിയ ഡ്രസ്സിൽ അഞ്ജലി പുറത്തുവന്നു. പക്ഷേ രാജേഷ് ആദ്യം ശ്രദ്ധിച്ചത് ഡ്രസ്സ് അല്ല. അവളുടെ മുഖമായിരുന്നു. അവൾ അസ്വസ്ഥയായിരുന്നു.

രണ്ട് കൈകളും ഡ്രസ്സിന്റെ താഴത്തെ ഭാഗം പിടിച്ച് താഴേക്ക് വലിക്കുന്നുണ്ടായിരുന്നു.

"എന്താ?"

രാജേഷ് ചിരിച്ചുകൊണ്ട് ചോദിച്ചു.

അഞ്ജലി കണ്ണാടിയിലേക്ക് നോക്കി.

"എനിക്ക് എന്തോ പോലെ തോന്നുന്നു."

"എന്ത് പോലെ?"

"ഇത് ഞാൻ അല്ലാത്ത പോലെ."

രാജേഷ് ഒന്നും പറഞ്ഞില്ല. അവൾ കണ്ണാടിയുടെ മുന്നിലേക്ക് നടന്നു.

കുറച്ചു നേരം സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കി നിന്നു.

വർഷങ്ങളായി സാരിയിലും ചുരിദാറിലും മാത്രം കണ്ടിരുന്ന അതേ പെൺകുട്ടി. പക്ഷേ ഇന്ന് എന്തോ വ്യത്യാസമുണ്ട്. ഡ്രസ്സിലല്ല.

അവളുടെ നോട്ടത്തിൽ. അഞ്ജലി

💬 Comments

View all comments