0%

Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]

പതിയെ ചോദിച്ചു.

"എന്നെ അവിടെ ഒറ്റയ്ക്കാക്കി വിട്ടിട്ട്... നിങ്ങൾ അവളുടെ കൂടെ പോയി നിൽക്കുന്നത് ഞാൻ കണ്ടു."

രാജേഷ് മിണ്ടാതെ നിന്നു.

അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല.

"നിങ്ങൾ രണ്ടുപേരും നിങ്ങളുടേതായ ഒരു ലോകത്തായിരുന്നു."

ഒരു നിമിഷം അവളുടെ മനസ്സിലൂടെ മറ്റൊരു ചിന്തയും കടന്നുപോയി.

ആ രാത്രി തന്റെ ജീവിതത്തിലും ചില കാര്യങ്ങൾ സംഭവിച്ചിരുന്നു.

പക്ഷേ...

രാജേഷേട്ടന് അതൊന്നും അറിയില്ല.

അവൻ കണ്ടില്ല.

ആ തിരിച്ചറിവ് അവളുടെ ഉള്ളിൽ ഒരു വിചിത്രമായ ധൈര്യവും ഒരു ചെറിയ കുറ്റബോധവും ഒരുമിച്ച് ഉണ്ടാക്കി.

രാജേഷ് പതിയെ ചോദിച്ചു.

"നിനക്ക് വിഷമമായോ?"

അഞ്ജലി ഉടനെ മറുപടി പറഞ്ഞില്ല.

പിന്നെ ചെറുതായി തലകുലുക്കി.

"ആയി..."

"എന്തിന്?"

അവൾ ഒരു ദീർഘശ്വാസം വിട്ടു.

"എന്തിന് എന്ന് നിങ്ങൾക്കറിയില്ലേ...."

"നിങ്ങൾ അവിടെ എന്താ ചെയ്തത് എന്ന് ഞാൻ പറയണ്ടല്ലോ..."

"ആ സമയം നിങ്ങൾ എന്നെ അത് ക്ലബിൽ തനിച്ചാക്കി അവളുടെ പുറകെ പോയി...."

രാജേഷ് ഒന്നും പറഞ്ഞില്ല.

അവന് ആദ്യമായി മനസ്സിലാകുകയായിരുന്നു, ആ രാത്രിയെ അവൻ കണ്ടതുപോലെ അല്ല അഞ്ജലി അനുഭവിച്ചതെന്ന്.

അവൾ പറഞ്ഞത് തെറ്റല്ലെന്ന് അവന് തോന്നി.

"അഞ്ജലി..."

അവൻ പതിയെ വിളിച്ചു.

"നീ കണ്ടതൊക്കെ കണ്ടപ്പോൾ നിനക്ക് അങ്ങനെ തോന്നിയെങ്കിൽ... അതിൽ ഞാൻ നിന്നെ കുറ്റം പറയില്ല."

അഞ്ജലി മിണ്ടാതെ നിന്നു.

"അത് ഒരു വേറിട്ട ലോകമാണ്."

"ഇന്നലെ ഞാൻ പറഞ്ഞില്ലേ ആ നിമിഷത്തെ ഒരു ലഹരി."

"പക്ഷേ..."

അവൻ ഒന്ന് നിർത്തി.

"അതിന്റെ ഇടയിൽ നീ ഒറ്റയ്ക്കാണെന്ന് ഞാൻ മറന്നുപോയി."

ആ വാക്ക് കേട്ടപ്പോൾ അഞ്ജലി ആദ്യമായി അവന്റെ മുഖത്തേക്ക് നോക്കി.

💬 Comments

View all comments