Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]
സ്ഥലത്തെക്കുറിച്ച് തന്നോട് പറഞ്ഞതിലും കൂടുതൽ അറിയുന്നുണ്ട്. ആ തിരിച്ചറിവ് അവളുടെ കൗതുകം ഒന്നുകൂടി കൂട്ടി.
മന്ദഗതിയിലുള്ള ഒരു ഇംഗ്ലീഷ് പ്രണയഗാനം ഡാൻസ് ഫ്ലോറിലാകെ ഒഴുകി.
ചുറ്റുമുള്ള ദമ്പതികളെപ്പോലെ രാജേഷും പതുക്കെ അഞ്ജലിയുടെ അരികിലേക്ക് നീങ്ങി.
"May I...?" അവൻ കൈ നീട്ടിക്കൊണ്ട് ചിരിച്ചു.
അഞ്ജലി അറിയാതെ ഒന്ന് ചിരിച്ചു.
"ഇതൊന്നും എനിക്കറിയില്ല..."
"ആർക്കും അറിയില്ല... എന്നെ നോക്കിയാൽ മതി."
അവൾ പതുക്കെ അവന്റെ കൈയിൽ കൈവെച്ചു.
രാജേഷ് മറ്റേ കൈ മെല്ലെ അവളുടെ അരയിൽ ചേർത്തു.
ആദ്യമൊക്കെ അഞ്ജലിയുടെ കാലുകൾ താളം തെറ്റി.
രണ്ടു തവണ അവൾ അബദ്ധത്തിൽ രാജേഷിന്റെ കാലിൽ തന്നെ ചവിട്ടി.
"സോറി..."
അവൾ നാണത്തോടെ പറഞ്ഞു.
രാജേഷ് ചിരിച്ചു.
"റിലാക്സ്... ഇത് മത്സരമൊന്നുമല്ല."
അവളും അറിയാതെ ചിരിച്ചുപോയി.
പതിയെ അവളുടെ ശരീരം സംഗീതത്തിന്റെ താളവുമായി ഇണങ്ങാൻ തുടങ്ങി.
മാറിമറിയുന്ന നീലയും ചുവപ്പും കലർന്ന വെളിച്ചങ്ങൾക്കിടയിൽ അവൾ രാജേഷിന്റെ നെഞ്ചിലേക്ക് അല്പം കൂടി ചേർന്നു.
ആദ്യമായാണ് ഇങ്ങനെ ആളുകൾക്കിടയിൽ ഭർത്താവിനൊപ്പം നൃത്തം ചെയ്യുന്നത്.
ആദ്യത്തെ നാണം പതിയെ അലിഞ്ഞുപോയി.
സംഗീതം... വെളിച്ചം... ചുറ്റുമുള്ള മുഖംമൂടികൾ...
എല്ലാം ചേർന്ന് അവളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയതുപോലെ തോന്നി.
"See... ഇപ്പോൾ നന്നായില്ലേ..."
രാജേഷ് അവളുടെ ചെവിയരികിൽ പതുക്കെ ചോദിച്ചു.
അഞ്ജലി ചെറിയൊരു പുഞ്ചിരിയോടെ തലയാട്ടി.
ആ നിമിഷം...
ആ രാത്രിയിൽ ഇനി എന്തൊക്കെയാണ് കാത്തിരിക്കുന്നതെന്ന് അവൾക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.
പെട്ടെന്നാണ് പാട്ടിന്റെ താളം മാറിയത്.
ഡാൻസ് ഫ്ലോറിലുടനീളം ഒരു ചെറിയ ചലനം പടർന്നു.
ചുറ്റുമുണ്ടായിരുന്ന ചില ദമ്പതികൾ പരസ്പരം വിട്ടുമാറുന്നത് അവൾ ശ്രദ്ധിച്ചു…
"ഏട്ടാ...?"
അവൾ സംശയത്തോടെ
💬 Comments
View all comments