Chapter Title : ഉറങ്ങുന്ന വിശ്വാസം [മനോഹരൻ മംഗളോദയം]
ഒരുപക്ഷേ അതാണ് നിന്റെ പ്രശ്നം. നീ ഒരുപാട് ആലോചിക്കുന്നു.
രാജേഷിന്റെ മുഖം മുറുകി.
അവൻ ഒട്ടും ആലോചിക്കാതെ ടൈപ്പ് ചെയ്തു.
Rajesh:- അല്ലെങ്കിൽ പറയാൻ നിനക്ക് പേടിയാണോ...?
കുറച്ചു നിമിഷങ്ങൾ മറുപടി വന്നില്ല.
പിന്നെ ഒരു വരി തെളിഞ്ഞു.
Catherine:- പേടിയോ...? എനിക്കോ...
Rajesh:- എങ്കിൽ നീ എവിടെയാണെന്ന് പറയൂ.
കുറച്ചു നിമിഷങ്ങൾ മറുപടി വന്നില്ല.
Catherine:- നിനക്ക് നല്ല തിടുക്കമാണല്ലോ.
Rajesh:- പാതിവഴിയിൽ നിർത്തിയ വെല്ലുവിളികൾ എനിക്ക് ഇഷ്ടമല്ല.
കുറച്ചു സമയത്തേക്ക് റിപ്ലേ ഒന്നും വന്നില്ല
Rajesh:- നീ എവിടെയാണെന്ന് പറയൂ.
Catherine is typing...
Catherine:- എന്തിന്...?
Catherine:- എല്ലാം ഞാൻ തന്നെ എളുപ്പമാക്കി തരണോ?
രാജേഷ് ഒട്ടും ആലോചിച്ചില്ല.
Rajesh-അല്ലെങ്കിൽ നീ തോറ്റുപോകുന്ന പേടിയാണോ?
സ്ക്രീൻ കുറച്ചു നിമിഷങ്ങൾ നിശബ്ദമായി.
പിന്നെ ഒരു മറുപടി വന്നു.
Catherine:- നിനക്ക് ശരിക്കും ഒരു ഉത്തരം വേണം, അല്ലേ?
Rajesh:- അതെ.
അൽപ്പം കഴിഞ്ഞ് അവളുടെ അവസാന മെസ്സേജ് തെളിഞ്ഞു.
Catherine:- ബ്ലൂ വേവ് റിസോർട്ട്....
രാജേഷ് ഒരു നിമിഷം അനങ്ങാതെ ഇരുന്നു.
അവൻ ഉടനെ ടൈപ്പ് ചെയ്തു.
രാജേഷ്:- ബ്ലൂ വേവ് റിസോർട്ടിലോ...?
മറുപടി വരാൻ അധിക സമയം എടുത്തില്ല.
Catherine:- അതേ നിങ്ങടെ അതേ റിസോർട്ട്. Tower 3 3rd floor C305
രാജേഷിന്റെ നെറ്റി ചുളിഞ്ഞു.
ഒരു കാര്യം അവന് മനസ്സിലായില്ല അവൻ ഒട്ടും ആലോചിക്കാതെ ടൈപ്പ് ചെയ്തു.
Raj:- ഞാൻ ഈ ഹോട്ടലിലാണ് എന്ന് നിനക്കെങ്ങനെ അറിയാം?
കുറച്ചു നേരം സ്ക്രീനിൽ...
Catherine is typing...
പിന്നെ അവളുടെ
💬 Comments
View all comments