0%

Chapter Title : ഒരു സ്വപ്നത്തിന്റെ നിഴൽ [മനോഹരൻ മംഗളോദയം]

അത് ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.

പക്ഷേ ആ ചിരിയിൽ ഒരു ചെറിയ വേദന ഉണ്ടായിരുന്നു.

അഞ്ജലിയുടെ ഹൃദയം ഒന്ന് പിടഞ്ഞു.

"John..."

അവളുടെ ശബ്ദം പതിയെ ഇടറി.

ജോൺ അവളെ നോക്കി.

"ഞാൻ..."

അവൾ വാക്കുകൾ തേടി.

"I'm sorry, John..."

അവൾ പതിയെ പറഞ്ഞു.

"അന്ന് നിന്നെ വിഷമിപ്പിച്ചതിന്."

ജോണിന്റെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പിടഞ്ഞു.

അവൻ പതുക്കെ അവളുടെ തോളിലൂടെ കൈയിട്ടു.

ഒരു നിമിഷം അവൻ ഒന്നും പറഞ്ഞില്ല.

പിന്നെ ചെറുതായി ചിരിച്ചു.

"അത് ഞാൻ എന്നേ മറന്നു, Ann."

അഞ്ജലി തലയാട്ടി.

"പക്ഷേ ഞാൻ മറന്നിട്ടില്ല."

ജോൺ ഒന്നും പറഞ്ഞില്ല.

അഞ്ജലി കുറച്ചു നിമിഷങ്ങൾ അവനെ നോക്കി നിന്നു.

അവന്റെ കണ്ണുകളിലെ ആ ചെറിയ വേദന അവൾ ആദ്യമായി വ്യക്തമായി കണ്ടു.

ആ നിമിഷം അവൾക്ക് ജോണിനോട് നന്ദി തോന്നിയോ...

സങ്കടം തോന്നിയോ...

അതോ മറ്റെന്തെങ്കിലും തോന്നിയോ...

അവൾക്ക് തന്നെ ഉറപ്പില്ലായിരുന്നു.

പക്ഷേ ഒരു കാര്യം മാത്രം ഉറപ്പായിരുന്നു.

ഈ രാത്രി താൻ ഒറ്റയ്ക്കായിരുന്നില്ല.

അവൾ തിരിഞ്ഞു വന്ന് അവനെ പതിയെ കെട്ടിപ്പിടിച്ചു.

ഈ തവണ ക്ഷമ ചോദിക്കാൻ വേണ്ടിയല്ല.

അവനെ മനസ്സിലാക്കിയെന്ന് പറയാൻ....

ജോണിന്റെ കൈകൾ അവളുടെ തോളിലൂടെ പതുക്കെ ചുറ്റി അവളെ അവനോട് ചേർത്തുപിടിച്ചു. കടലിൽ നിന്നുള്ള തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നെങ്കിലും, ആ കെട്ടിപ്പിടിത്തത്തിൽ അവർക്കിടയിൽ ഒരു പ്രത്യേക ചൂട് പടരാൻ തുടങ്ങി.

അവന്റെ ആ കനത്ത നെഞ്ചിലേക്ക് ഒതുങ്ങിനിന്ന ആ നിമിഷം... അഞ്ജലിയുടെ കണ്ണുകൾക്ക് മുന്നിലൂടെ അവൾ അല്പം മുൻപ് കണ്ട ആ വിചിത്രമായ സ്വപ്നം ഒരു മിന്നൽ പോലെ

💬 Comments

View all comments