Chapter Title : ഒരു സ്വപ്നത്തിന്റെ നിഴൽ [മനോഹരൻ മംഗളോദയം]
അഞ്ജലി ആദ്യം അത് മനസ്സിലാക്കിയില്ല.
പിന്നെ മെസ്സേജ് അയച്ച ആളിന്റെ പേര് അവളുടെ ശ്രദ്ധയിൽപ്പെട്ടു.
"Catherine."
അവളുടെ ഹൃദയം ഒരു നിമിഷം മിടിക്കാൻ മറന്നു.
"ഇത്..."
അവളുടെ ശബ്ദം ഇടറി.
ജോൺ കടലിലേക്ക് നോക്കിക്കൊണ്ട് നിന്നു.
"ഒരുമണിക്കൂർ മുൻപ് വന്ന മെസ്സേജാണ്."
അത്ര മാത്രം പറഞ്ഞു. അതിന് ശേഷം അവൻ ഒന്നും കൂട്ടിച്ചേർത്തില്ല.
അഞ്ജലിക്ക് ഇപ്പൊ ഒരു മരവിപ്പ് മാത്രമാണ് തോന്നിയത്...
അഞ്ജലി പതിയെ ചോദിച്ചു.
"നിങ്ങൾക്ക് എങ്ങനെ പറ്റുന്നു John...?"
ജോൺ അവളെ നോക്കി.
"എന്ത്...?"
അഞ്ജലി ചെറുതായി ചിരിച്ചു.
പക്ഷേ ആ ചിരിയിൽ വേദന മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"ഇതൊക്കെ..."
"അറിഞ്ഞിട്ടും..."
"സഹിക്കാൻ."
ജോൺ കുറച്ചു നേരം മിണ്ടാതെ നിന്നു.
പിന്നെ കടലിലേക്ക് നോക്കി.
"പറ്റുന്നില്ല, Ann..."
അവൻ പതിയെ പറഞ്ഞു.
"അതുകൊണ്ടല്ലേ ഇവിടെ വന്നു ഈ കുപ്പിയും പിടിച്ച് ഇരിക്കുന്നത്."
ഒരു നിമിഷം നിശബ്ദത.
പിന്നെ അവൻ കടലിലേക്ക് നോക്കി.
"ചില രാത്രികളിൽ..."
അവൻ ഒന്ന് നിർത്തി.
"നമ്മൾ ശക്തരാണെന്ന് അഭിനയിക്കുന്നതിനെക്കാൾ എളുപ്പം മദ്യപിക്കുന്നതാണ്."
അഞ്ജലി ഒന്നും പറഞ്ഞില്ല.ജോൺ ചെറുതായി ചിരിച്ചു.
"ഇതിൽ താമശ എന്താണെന്ന് വച്ചാൽ...."
അവൻ ഒന്ന് നിർത്തി.
"ഇന്ന് രാത്രി നിന്നോട് സംസാരിക്കുമെന്ന് പോലും ഞാൻ കരുതിയിരുന്നില്ല."
അവൻ തന്ത്രപൂർവ്വം വിഷയം മാറ്റി
അഞ്ജലി അവനെ നോക്കി.
"എന്താ...?"
ജോൺ ചുമലുയർത്തി.
"പാർട്ടിയിൽ ഞാൻ അടുത്ത് വന്നപ്പോഴെല്ലാം നീ എന്നെ ഒഴിവാക്കുകയായിരുന്നു."
അവൻ അത് ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.
പക്ഷേ ആ ചിരിയിൽ ഒരു ചെറിയ നിരാശ ഉണ്ടായിരുന്നു.
"ഞാൻ അത്ര മോശക്കാരനാണോ എന്ന് പോലും ഒരു നിമിഷം വിചാരിച്ചു."
ജോൺ
💬 Comments
View all comments