0%

Chapter Title : ഒരു സ്വപ്നത്തിന്റെ നിഴൽ [മനോഹരൻ മംഗളോദയം]

അവളുടെ ശരീരം അറിയാതെ ഒന്ന് വിറച്ചു.

അവൾ പതിയെ തലയുയർത്തി. ജോൺ അവളെ തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്.

അഞ്ജലി പെട്ടെന്ന് നോട്ടം മാറ്റി.

"സോറി..."

വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. ജോൺ ഒന്നും പറഞ്ഞില്ല.

അവന്റെ കൈകൾ പതുക്കെ പിൻവാങ്ങി. പക്ഷേ അഞ്ജലിക്ക് അവിടെ നിന്ന് മാറിപ്പോകാൻ കഴിഞ്ഞില്ല. അതാണ് അവളെ കൂടുതൽ അസ്വസ്ഥയാക്കിയത്. ഇപ്പോൾ തന്നെ തിരിഞ്ഞ് നടക്കണം. മുറിയിലേക്ക് പോകണം. അവൾക്ക് അത് അറിയാമായിരുന്നു. പക്ഷേ അവളുടെ കാലുകൾ അനങ്ങിയില്ല. ജോണും ഒന്നും പറഞ്ഞില്ല. അവർക്കിടയിൽ ഒരു വിചിത്രമായ നിശബ്ദത പടർന്നു. അഞ്ജലി ഒടുവിൽ ധൈര്യം സംഭരിച്ച് അവന്റെ മുഖത്തേക്ക് നോക്കി. അപ്പോഴാണ് അവളൊരു കാര്യം ശ്രദ്ധിച്ചത്.

ആദ്യമായി. ആ മനുഷ്യന്റെ കണ്ണുകളിലും ഒരു സങ്കടം ഉണ്ടായിരുന്നു. തന്നെപ്പോലെ.

അവൾ പെട്ടെന്ന് വീണ്ടും നോട്ടം മാറ്റി.കാരണം ആ നിമിഷം അവൾക്ക് ഏറ്റവും കൂടുതൽ പേടിയായത് ജോണെയല്ലായിരുന്നു.

സ്വന്തം മനസ്സിനെയായിരുന്നു.....

കുറച്ചു നേരം ആരും ഒന്നും പറഞ്ഞില്ല.

കടലിൽ നിന്നുള്ള കാറ്റ് മാത്രം അവരുടെ ഇടയിലൂടെ വീശിക്കൊണ്ടിരുന്നു.

ഒടുവിൽ അഞ്ജലി പതിയെ ചോദിച്ചു.

"രാജ് എവിടെയാ...?"

ആ ചോദ്യം കേട്ടതും ജോണിന്റെ മുഖം മാറി.

അവൻ ഉടനെ മറുപടി പറഞ്ഞില്ല.

അഞ്ജലിയുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി.

"John..."

അവൾ വീണ്ടും വിളിച്ചു.

"രാജ് എവിടെയാ...?"

ജോൺ ഒരു ദീർഘശ്വാസം വിട്ടു.

പിന്നെ പതുക്കെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു. അഞ്ജലി ആശയക്കുഴപ്പത്തോടെ അവനെ നോക്കി.

ജോൺ ഫോണിന്റെ സ്ക്രീൻ തുറന്ന് അവളുടെ നേരെ നീട്ടി. സ്ക്രീനിൽ ഒരു മെസ്സേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

"Raj is coming..."

💬 Comments

View all comments