Chapter Title : ഒരു സ്വപ്നത്തിന്റെ നിഴൽ [മനോഹരൻ മംഗളോദയം]
പതുക്കെ എഴുന്നേറ്റിരുന്നു. ബാത്ത്റൂമിന്റെ വാതിൽ തുറന്നുകിടക്കുകയായിരുന്നു, അകത്ത് ലൈറ്റില്ല. ബാൽക്കണിയിലും ആരുമില്ല. അഞ്ജലിയുടെ നെറ്റി ചുളിഞ്ഞു. ഇത്ര രാത്രിയിൽ അവൻ എവിടെ പോയി...?
അവൾ കട്ടിലിൽ നിന്നിറങ്ങി. അപ്പോഴാണ് മേശപ്പുറത്ത് ഇരിക്കുന്ന ഒരു കാർഡ് അവളുടെ കണ്ണിൽപ്പെട്ടത്. അവൾ അത് കയ്യിലെടുത്തു. കാർഡിലെ പേര് വായിച്ചതും അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു.
'JOHN'
അഞ്ജലി അനങ്ങാതെ നിന്നു. അവളുടെ മനസ്സിലൂടെ ഒരുപാട് കാര്യങ്ങൾ ഒരേസമയം കടന്നുപോയി. വൈകുന്നേരത്തെ ആ പരിചയം, സംഭാഷണങ്ങൾ, ക്ലബ്ബിലെ സംഭവങ്ങൾ, രാജേഷിന്റെ പെട്ടെന്നുള്ള ആ അസ്വാഭാവിക പെരുമാറ്റം... പിന്നെ ദാ ഇപ്പോൾ ഈ കാർഡ്! അവൾ പതുക്കെ കട്ടിലിന്റെ അരികിലേക്ക് ഇരുന്നു.
"ഇല്ല..."
അവളുടെ മനസ്സ് ഉടനെ എതിർത്തു.
"രാജേഷേട്ടൻ അങ്ങനെ ചെയ്യില്ല..."
പക്ഷേ ആ ചിന്ത അധികനേരം നിലനിന്നില്ല. കാരണം രാജേഷ് ഇപ്പോൾ മുറിയിലില്ലായിരുന്നു; അവളുടെ കയ്യിൽ ജോണിന്റെ വിസിറ്റിങ് കാർഡും ഉണ്ടായിരുന്നു! മുറിയിലെ നിശബ്ദത പെട്ടെന്ന് അവൾക്ക് അസഹ്യമായി തോന്നി. അവൾ വീണ്ടും കാർഡിലേക്ക് നോക്കി. അറിയാതെ അവളുടെ വിരലുകൾ അതിന്റെ അരികിലൂടെ പതുക്കെ ചലിച്ചു.
സ്വപ്നം... കാർഡ്... രാജേഷിന്റെ അഭാവം... എല്ലാം കൂടിക്കലർന്ന ഒരു വിചിത്രമായ അസ്വസ്ഥത അവളുടെ ഉള്ളിൽ പടരാൻ തുടങ്ങി. മൊബൈൽ എടുത്ത് രാജേഷിന്റെ നമ്പർ ഡയൽ ചെയ്യണമോ എന്ന് രണ്ടു വട്ടം ആലോചിച്ചെങ്കിലും വേണ്ട എന്ന് അവൾ തീരുമാനിച്ചു. കുറച്ചുനേരം കൂടി ആ മുറിയിൽ ഇരുന്നാൽ ശ്വാസം മുട്ടുമെന്ന് അവൾക്ക് തോന്നി.
അഞ്ജലി പതുക്കെ മുറിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
കോറിഡോറിൽ ആരുമുണ്ടായിരുന്നില്ല. മങ്ങിയ മഞ്ഞ വെളിച്ചത്തിൽ നീണ്ടുകിടക്കുന്ന ആ വഴിയിലൂടെ അവൾ കുറച്ചുനേരം
💬 Comments
View all comments