0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

കിടന്നു....

അഞ്ജലിയുടെ മനസ്സ് വളരെ സന്തോഷത്തിൽ ആയിരുന്നു....

അൽപ സമയത്തെ നിശബ്ദതയ്ക്ക് ശേഷം രാജേഷ് അഞ്ജലിയോട് ചോദിച്ചു...

"Jet ski ride എങ്ങനെയുണ്ടായിരുന്നു...?"

"സൂപ്പർ ആയിരുന്നു."

വീണ്ടും നിശബ്ദത....

"നിനക്ക്  അതിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ എന്നോട് പറയാമായിരുന്നല്ലോ..."

അഞ്ജലി അവനെ നോക്കി.

"എപ്പോൾ...?"

രാജേഷ് ഒന്ന് പരുങ്ങി.

"എന്ത്...?"

"Jet ski rideന് മുമ്പ്...?"

അഞ്ജലി ശാന്തമായി ചോദിച്ചു.

"എന്നോട് ചോദിച്ചിരുന്നോ...?"

രാജേഷ് ഒന്നും പറഞ്ഞില്ല.

അഞ്ജലി അവന്റെ കണ്ണുകളിലേക്ക് നോക്കി.

മുഖത്ത് ദേഷ്യമില്ല. പക്ഷേ വാക്കുകൾക്ക് ഭാരം ഉണ്ടായിരുന്നു.

"ഞാൻ വരുന്നില്ലേ എന്ന് പോലും നിങ്ങൾ ചോദിച്ചില്ല രാജേഷേട്ടാ..."

മുറിയിൽ കുറച്ചുനേരം നിശബ്ദത പടർന്നു.

"ഞാൻ Johnനോടും പറഞ്ഞതല്ല."

അവൾ പതുക്കെ തുടർന്നു.

"അവൻ ചോദിച്ചു..."

"ഞാൻ പോയി."

രാജേഷ് ഒന്നും പറഞ്ഞില്ല.

കാരണം ആ നിമിഷം അവന് മനസ്സിലായി...

സംസാരം jet skiയെക്കുറിച്ചല്ല.

Johnനെക്കുറിച്ചുമല്ല.

അഞ്ജലി പറഞ്ഞത് വളരെ ചെറിയ ഒരു കാര്യമായിരുന്നു.

പക്ഷേ അതിന്റെ ഭാരം വലുതായിരുന്നു.

—--------------------------------------------------------------------------------------------------

മൊബൈൽ ബെൽ കേട്ടാണ് രാജേഷ് ഉണർന്നത്... അവൻ അഞ്ജലിയെ നോക്കി അവൾ സായാഹ്ന സൂര്യനെ നോക്കി ബാൽക്കണിയിൽ കസേരയിൽ ഒരു ചെറു പുഞ്ചിരിയോടെ കിടക്കുകയായിരുന്നു....

രാജേഷ് ഫോൺ എടുത്തു.

അൽപസമയം സംസാരിച്ച ശേഷം അവൻ അഞ്ജലിയെ നോക്കി.

"Ready ആവണം."

"എന്തിന്...?"

അഞ്ജലി ചോദിച്ചു.

"കാതറിനാണ് വിളിച്ചത്...."

രാജേഷ് ചിരിച്ചു.

"ഇന്ന് രാത്രി roomൽ ഇരിക്കാൻ പറ്റില്ലെന്ന് പറയുന്നു."

അഞ്ജലി പുരികം ഉയർത്തി.

"പിന്നെ...?"

"Walking Street."

അഞ്ജലി നെറ്റി ചുളിച്ചു.

"അതെന്താ...?"

രാജേഷ് ഒന്നു അത്ഭുതപ്പെട്ടു.

"നിനക്ക് അറിയില്ലേ...?"

അഞ്ജലി തലയാട്ടി.

"ഇല്ല."

💬 Comments

View all comments