0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

ഒന്നും പറഞ്ഞില്ല.

കാതറിൻ അവന്റെ കണ്ണുകളിലേക്ക് നോക്കി.

പിന്നെ അവന്റെ കൈയിൽ പിടിച്ച് മറ്റൊരു വഴിയിലേക്ക് വലിച്ചു.

"അതിൽ നിന്നും പുറത്തിറങ്ങണമെങ്കിൽ..."

അവളുടെ ചുണ്ടുകളിൽ ഒരു കുസൃതി ചിരി വിരിഞ്ഞു.

"പുതിയ വഴികൾ തിരഞ്ഞെടുക്കണം."

ഒരു നിമിഷം നിർത്തിയ ശേഷം അവൾ അവൻ്റെ ചെവിയോട് ചേർത്ത് പറഞ്ഞു….

"Like yesterday..."

രാജേഷ് അവളെ നോക്കി.

ആ വാക്കുകൾ രാജേഷിന്റെ നെഞ്ചിൽ ഒരു വലിയ കൊള്ളിയാൻ പോലെയാണ് വന്ന് പതിച്ചത്. ഇന്നലെ രാത്രി ആ റിസോർട്ടിന്റെ ഏകാന്തതയിൽ കാതറിന്റെ നഗ്നമായ ശരീരത്തെ തന്റെ കൈക്കുള്ളിലാക്കി അനുഭവിച്ച ആ സുന്ദര നിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് ഇരച്ചുകയറി. അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാതറിൻ പതുക്കെ പിന്നോട്ട് നടന്ന് ആ കണ്ണാടിവഴിയുടെ കൂടുതൽ ഇരുണ്ട ഒരു തിരിവിലേക്ക് മറയുന്നത് കണ്ടു. അഞ്ജലി എവിടെയുണ്ടെന്നോ അവൾ തന്നെ തിരയുന്നുണ്ടെന്നോ ഉള്ള ചിന്തകൾ പൂർണ്ണമായി മറന്ന്, രാജേഷ് കാതറിന് പിന്നാലെ ആ ഇടുങ്ങിയ വഴികളിലേക്ക് വേഗത്തിൽ നടന്നു നീങ്ങി.

ഒരു വലിയ കണ്ണാടി ഭിത്തിയുടെ മറവിലേക്ക് തിരിഞ്ഞതും കാതറിൻ പെട്ടെന്ന് നടപ്പ് നിർത്തി അവനെ നോക്കി നിന്നു. അവിടെ വെളിച്ചം വളരെ കുറവായിരുന്നു. മങ്ങിയ നീല വെളിച്ചം മാത്രം താളത്തിൽ മിന്നിമറയുന്ന ആ കോണിൽ, കണ്ണാടികളിൽ പ്രതിഫലിക്കുന്ന തങ്ങളുടെ തന്നെ രൂപങ്ങളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.

രാജേഷ് ഒട്ടും സമയം കളയാതെ കാതറിനോട് അടുത്തു നിന്നു. "കാതറിൻ... നീ ശരിക്കും എന്നെ ഭ്രാന്ത് പിടിപ്പിക്കുകയാണ്," അവൻ പതുക്കെ പിറുപിറുത്തു. കാതറിൻ വശ്യമായി ഒന്ന് പുഞ്ചിരിച്ചു അവൾ തന്റെ കൈവിരലുകൾ രാജേഷിന്റെ ഷർട്ടിന്റെ ബട്ടണുകൾക്ക് മുകളിലൂടെ പതുക്കെ ചലിപ്പിച്ചു.

💬 Comments

View all comments