Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
എനിക്കും പണി കിട്ടിയിട്ടുണ്ട്."
"Exactly!"
കാതറിൻ പൊട്ടിച്ചിരിച്ചു.
"That's why it's fun."
ടിക്കറ്റ് എടുത്ത ശേഷം നാലുപേരും പ്രവേശന കവാടത്തിലേക്ക് നടന്നു.
അകത്തേക്ക് കടക്കുന്നതിന് മുമ്പ് ഒരു സ്റ്റാഫ് അംഗം അവരെ അഭിവാദ്യം ചെയ്തു…
"Welcome to the maze!"
കാതറിൻ ചിരിച്ചുകൊണ്ട് മുന്നിലേക്ക് ഓടി.
അടുത്ത നിമിഷം തന്നെ നാലുപേരും നാല് ദിശകളിലായി ചിതറിപ്പോയി.
അഞ്ജലി മുന്നിൽ കണ്ട തുറന്ന വഴിയാണെന്ന് കരുതി നടന്നത് ഒരു കണ്ണാടിയുടെ മുന്നിലേക്കായിരുന്നു.
"അയ്യോ!"
അവൾ ചിരിച്ചുകൊണ്ട് പെട്ടെന്ന് നിന്നു.
അവളുടെ സ്വന്തം പ്രതിബിംബം തന്നെ അവളെ നോക്കി നിൽക്കുകയായിരുന്നു.
ഇടത്തേക്ക് തിരിഞ്ഞു.
വീണ്ടും കണ്ണാടി.
വലത്തേക്ക് തിരിഞ്ഞു.
വീണ്ടും കണ്ണാടി.
ചുറ്റുമുള്ള നിറവെളിച്ചങ്ങളിൽ ഏതാണ് യഥാർത്ഥ വഴി എന്നും ഏതാണ് പ്രതിബിംബമെന്നും മനസ്സിലാകുന്നില്ല.
അൽപദൂരെ ജോണിന്റെ ചിരി കേട്ടു.
മറ്റൊരിടത്ത് കാതറിന്റെ ശബ്ദവും.
പക്ഷേ ആരെയും കാണാനായില്ല.
അപ്പോഴേക്കും മറ്റൊരു വഴിയിലൂടെ രാജേഷ് അകത്തേക്ക് വന്നു.
മുന്നിൽ ഒരു നിമിഷം അഞ്ജലിയെ കണ്ടു.
"ആൻ..."
അവൻ സ്വാഭാവികമായി അവളുടെ പിന്നാലെ പോകാൻ തുടങ്ങി.
പക്ഷേ അടുത്ത നിമിഷം കാതറിൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു.
അവൾ പെട്ടെന്ന് രാജേഷിന്റെ കൈയിൽ പിടിച്ചു.
"Raj..."
രാജേഷ് തിരിഞ്ഞു നോക്കി.
"ആൻ ആ വഴിയിലല്ലേ പോയത്..."
അവൻ പറഞ്ഞു.
കാതറിൻ ചുറ്റുമുള്ള കണ്ണാടികളിലേക്ക് നോക്കി ചിരിച്ചു.
"Mirror mazeന്റെ secret അറിയാമോ...?"
"എന്ത്...?"
"നീ മുമ്പ് പോയ വഴിയിലൂടെ വീണ്ടും വീണ്ടും പോയാൽ..."
അവൾ അവനോട് കുറച്ചുകൂടി ചേർന്ന് നിന്നു.
"...കണ്ട കാഴ്ചകൾ തന്നെ വീണ്ടും വീണ്ടും കാണേണ്ടി വരും."
രാജേഷ്
💬 Comments
View all comments