Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
അവളുടെ ഹൃദയം ഒന്ന് മിടിപ്പ് തെറ്റി.
പക്ഷേ അത് ഒരു നിമിഷം മാത്രം.
അടുത്ത സെക്കൻഡിൽ തന്നെ അവൾ ചെറുതായി കൈ പിൻവലിച്ചു.
"വിട്..."
അവൾ ചിരി ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു.
ജോൺ ഉടനെ കൈ വിട്ടു.
"Sorry."
അവൻ ചിരിച്ചു.
"നീ എന്നെ ശരിക്കും അടിക്കുമെന്ന് തോന്നി."
"അടിച്ചേനേ."
അഞ്ജലി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
പിന്നെ അവൾ മുന്നിലേക്ക് നടക്കാൻ തുടങ്ങി.
പക്ഷേ എന്തുകൊണ്ടോ... അവളുടെ ചുണ്ടുകളിലെ ആ ചെറിയ പുഞ്ചിരി മായാതെ തന്നെ നിന്നു.
അപ്പോഴേക്കും മുന്നിൽ നിന്നും കാതറിൻ അവരെ നോക്കി ഉറക്കെ വിളിച്ചു:
"Guys... Come fast! ഇവിടെ ഒരു അടിപൊളി മിറർ മേസ് ക്ലബ്ബ് ഉണ്ട്. വാ വേഗം!"
കാതറിൻ ആവേശത്തോടെ കൈ വീശിക്കൊണ്ട് വിളിച്ചു.
അഞ്ജലിയും ജോണും തമ്മിൽ നോക്കി ചിരിച്ചു.
"പോവാം..."
ജോൺ പറഞ്ഞു.
മുന്നിൽ ജനക്കൂട്ടത്തിനിടയിലൂടെ കാതറിനും രാജേഷും ഇതിനോടകം നടന്നു തുടങ്ങിയിരുന്നു.
അവരുടെ പിന്നാലെ അഞ്ജലിയും ജോണും നടന്നു.
കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ വലതുവശത്തായി നിറയെ നീയോൺ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ഒരു വലിയ പ്രവേശന കവാടം അഞ്ജലിയുടെ കണ്ണിൽപ്പെട്ടു.
പ്രവേശന കവാടത്തിന് മുകളിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു.
INFINITY MIRROR MAZE
കവാടത്തിന്റെ ഇരുവശത്തും നിറയെ കണ്ണാടികളും വർണവെളിച്ചങ്ങളും.
അകത്ത് നിന്ന് ആളുകളുടെ ചിരിയും ആരവവും കേൾക്കാമായിരുന്നു.
"ഇതെന്താ...?"
അഞ്ജലി കൗതുകത്തോടെ ചോദിച്ചു.
"അകത്ത് കയറിയാൽ മനസ്സിലാകും."
കാതറിൻ കണ്ണിറുക്കി.
"ഞാൻ ആദ്യമായി വന്നപ്പോൾ പത്ത് മിനിറ്റ് ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് പുറത്തേക്കുള്ള വഴി അന്വേഷിച്ചു."
രാജേഷ് ചിരിച്ചു.
"നിനക്ക് മാത്രമല്ല.
💬 Comments
View all comments