Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
ജോൺ ചിരിച്ചില്ല.
അവളെ രക്ഷിക്കാനും ശ്രമിച്ചില്ല.
അവൻ വെറുതെ കാത്തുനിന്നു.
അവസാനം അഞ്ജലി തന്നെ പതുക്കെ പറഞ്ഞു.
"പുരുഷന്മാരും അങ്ങനെ ജീവിക്കുന്ന ഒരു ലോകമുണ്ടെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല."
"അതായിരിക്കും."
ജോൺ തലയാട്ടി.
"അതാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്."
അവൾ ഒന്ന് കൂടി അത് യുവാവിനെ നോക്കി..
"എന്താ ആൻ..."
അഞ്ജലി പെട്ടെന്ന് ജോണിനെ നോക്കി.
"ആ ജിഗോളോകളെ കണ്ടിട്ട് വരാൻ തോന്നുന്നില്ലേ...?"
"ഏയ് അങ്ങനെ ഒന്നുമില്ല."
അഞ്ജലി ഉടനെ പറഞ്ഞു.
"ഇല്ലേ...?"
ജോൺ കളിയായി ചോദിച്ചു.
അവൾ തലയാട്ടി.
കുറച്ചുനേരം രണ്ടുപേരും മിണ്ടാതെ നടന്നു.
പിന്നെ ജോൺ പെട്ടെന്ന് ചോദിച്ചു.
"സത്യം പറ..."
"എന്ത്...?"
"Try ചെയ്യാൻ തോന്നുന്നുണ്ടോ...?"
അഞ്ജലി ഒന്ന് അമ്പരന്നു.
"എന്ത് try ചെയ്യാൻ...?"
ജോൺ മുഖം ഗൗരവത്തിൽ പിടിച്ചുനിർത്താൻ ശ്രമിച്ചു.
"അതേ... അവരെ."
ഒരു നിമിഷം അഞ്ജലിക്ക് മനസ്സിലായില്ല.
പിന്നെ അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് തലച്ചോറിൽ തെളിഞ്ഞു.അടുത്ത നിമിഷം അവളുടെ കണ്ണുകൾ വലുതായി.
"ജോൺ!"
അഞ്ജലി പൊട്ടിച്ചിരിച്ചുകൊണ്ട് അവന്റെ കൈയിൽ അടിക്കാൻ ഓങ്ങി. ജോൺ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
പക്ഷേ അടുത്ത നിമിഷം അവളുടെ കൈ വീണ്ടും തന്റെ നേരെ വരുന്നത് കണ്ടപ്പോൾ അവൻ അറിയാതെ ഒരു കൈകൊണ്ട് അവളുടെ കൈത്തണ്ടയിൽ പിടിച്ചു.
എല്ലാം ഒരു നിമിഷം കൊണ്ടായിരുന്നു.
അഞ്ജലി പെട്ടെന്ന് നിശ്ചലമായി.
ജോണും.
രണ്ടുപേരുടെയും ചിരി ഒരു നിമിഷത്തേക്ക് മാഞ്ഞു. ജനക്കൂട്ടത്തിന്റെ ബഹളത്തിനിടയിലും ആ ചെറിയ നിശ്ശബ്ദത അവൾക്ക് വ്യക്തമായി അനുഭവപ്പെട്ടു.
ജോണിന്റെ വിരലുകൾ ഇപ്പോഴും തന്റെ കൈത്തണ്ടയിൽ ഉണ്ടെന്ന് അഞ്ജലി അറിഞ്ഞു.
അവന്റെ കണ്ണുകളിലേക്ക് നോക്കിയ നിമിഷം

💬 Comments
View all comments