Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
വരുന്നതെന്ന് മനസ്സിലായതും കാതറിൻ പെട്ടെന്ന് രാജേഷിന്റെ കൈകളിൽ നിന്നും മാറി ഒതുങ്ങിനിന്നു.
രാജേഷ് പെട്ടെന്ന് ആ യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നു, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് അവൻ തന്റെ വസ്ത്രങ്ങൾ പെട്ടെന്ന് ഒതുക്കി.
ആ ജനക്കൂട്ടം തങ്ങളെ കടന്നുപോകുന്നത് വരെ കാതറിൻ ഒന്നും അറിയാത്തതുപോലെ ആ കണ്ണാടിയിലേക്ക് നോക്കി നിന്നു. അവർ മുന്നോട്ട് പോയതും അവൾ പതുക്കെ രാജേഷിന്റെ അരികിലേക്ക് അടുത്തു വന്നു.
അവന്റെ കവിളിൽ പതുക്കെ തഴുകിക്കൊണ്ട്, ആരും കേൾക്കാത്ത വണ്ണം വളരെ താഴ്ന്ന ശബ്ദത്തിൽ അവൾ ചോദിച്ചു:
"രാജ്... ഇന്ന് നൈറ്റ് കൂടി നീ എന്റെ റൂമിലേക്ക് വരുമോ...?"
കാതറിന്റെ ചോദ്യം അവൻ തീരെ പ്രതീക്ഷിച്ചതേ ഇല്ല....
ഇന്നലെ രാത്രി ആ റിസോർട്ടിന്റെ ഏകാന്തതയിൽ അവർക്കിടയിൽ നടന്ന സംഭവങ്ങളും, പങ്കുവെച്ച നിമിഷങ്ങളും രാജേഷിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.
"രാജ്...?"
കാതറിൻ വീണ്ടും വിളിച്ചു.
രാജേഷ് ഞെട്ടി അവളെ നോക്കി.
ഒരു നിമിഷം മുമ്പ് വരെ അവളുടെ ചോദ്യത്തിന് മറുപടി പറയാൻ പോലും അവന് കഴിഞ്ഞിരുന്നില്ല.
കാതറിൻ അത് ശ്രദ്ധിച്ചിരുന്നു.
വളരെ വ്യക്തമായി.
അവൾ കുറച്ചുനേരം അവനെ തന്നെ നോക്കി നിന്നു.
പിന്നെ പതുക്കെ ചിരിച്ചു.
പക്ഷേ ആ ചിരിയിൽ എന്തോ മാറിയിരുന്നു.
"Interesting..."
അവൾ പറഞ്ഞു.
"എന്താ...?"
രാജേഷ് ചോദിച്ചു.
"ഒന്നുമില്ല."
അവൾ തോളുയർത്തി.
കാതറിൻ അവന്റെ കണ്ണുകളിലേക്ക് നോക്കി.
അകലെയെവിടെയോ അഞ്ജലിയുടെ ചിരി കേട്ടു.
രാജേഷിന്റെ നോട്ടം അറിയാതെ ആ ദിശയിലേക്ക് നീങ്ങി.
കാതറിൻ അത് കണ്ടു ചിരിച്ചു...
പക്ഷേ ആ ചിരിയിൽ ചെറിയൊരു കുത്തുണ്ടായിരുന്നു.
"കാതറിൻ..."
രാജേഷ് എന്തോ പറയാൻ ശ്രമിച്ചു.
"Relax."
അവൾ ഇടയ്ക്ക്
💬 Comments
View all comments