0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

പറഞ്ഞു.

"ഞാൻ ആരെയും നിർബന്ധിക്കാറില്ല."

ഒരു നിമിഷം നിശ്ശബ്ദത.

പിന്നെ അവൾ അടുത്തേക്ക് വന്ന് വളരെ പതുക്കെ പറഞ്ഞു.

"പക്ഷേ ഒരു കാര്യം മാത്രം."

"എന്ത്...?"

"നാളെ രാത്രി എല്ലാവരും ഓരോ വഴിക്ക് പോകും."

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.

"അതിന് ശേഷം..."

അവൾ ഒരു നിമിഷം നിർത്തി.

"ചില അവസരങ്ങൾ വീണ്ടും തിരികെ വരില്ല."

രാജേഷ് ഒന്നും പറഞ്ഞില്ല.

കാതറിൻ ചെറുതായി പുഞ്ചിരിച്ചു.

"Think about it."

പിന്നെ അവൾ തിരിഞ്ഞ് നടന്നു.

അൽപനേരത്തിനകം അഞ്ജലി maze ന്റെ exit ലൂടെ പുറത്തേക്ക് നടന്നു.

പുറത്തെ നീയോൺ വെളിച്ചം മുഖത്ത് പതിച്ചതും അവൾ ഒരു ദീർഘശ്വാസം വിട്ടു.

"Finally..."

അവൾ ചിരിച്ചു.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം മറ്റൊരു exitൽ നിന്ന് കാതറിൻ പുറത്തുവന്നു.

അഞ്ജലിയെ കണ്ടതും അവൾ പുരികം ഉയർത്തി.

"ഓഹ്..."

"നീയാണോ ആദ്യം എത്തിയത്...?"

അഞ്ജലി ചുമലുയർത്തി.

"തോന്നുന്നു."

അപ്പോഴേക്കും ജോണും പുറത്തേക്ക് വന്നു.

"Seriously...?"

അവൻ ചിരിച്ചു.

"നീ ആദ്യം പുറത്തുവന്നോ?"

അഞ്ജലി വിജയഭാവത്തിൽ തലയാട്ടി.

"അതെ."

"Impossible."

ജോൺ ചിരിച്ചു.

അവർ രാജേഷിന് വേണ്ടി കാത്തിരുന്നു....

"നാളെ എന്താ plan...?"

ജോൺ ചോദിച്ചു.

അഞ്ജലി ചുമലുയർത്തി.

"ഒന്നും തീരുമാനിച്ചിട്ടില്ല."

പിന്നെ ഒരു നിമിഷം കഴിഞ്ഞ് കൂട്ടിച്ചേർത്തു.

"എന്തായാലും നാളെ രാത്രി ഞങ്ങൾ തിരികെ പോകും."

ജോണിന്റെ മുഖത്തെ ചിരി ഒരു നിമിഷത്തേക്ക് മങ്ങി.

"നാളെ രാത്രിയോ...?"

"അതെ."

അഞ്ജലി തലയാട്ടി.

"അവധിയും തീർന്നു."

"That was fast..."

ജോൺ അറിയാതെ പറഞ്ഞു.

അഞ്ജലി ചെറുതായി ചിരിച്ചു.

"എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്."

💬 Comments

View all comments