0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

കുറച്ചുനേരം ജോൺ ഒന്നും പറഞ്ഞില്ല.

പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു.

"അപ്പോൾ ഇത് goodbye ആകുമല്ലോ."

"Goodbye ആവണമെന്നില്ല."

അഞ്ജലി ഫോൺ പുറത്തെടുത്തു.

"നിന്റെ number പറ."

ജോൺ ഒരു നിമിഷം അമ്പരന്നു.

പിന്നെ ചിരിച്ചു.

"Sure."

രണ്ടുപേരും number save ചെയ്തു.

"ഞാൻ കേരളത്തിൽ വന്നാൽ വിളിക്കട്ടെ...?"

ജോൺ ചോദിച്ചു.

"തീർച്ചയായും."

അഞ്ജലി പറഞ്ഞു.

"അപ്പോൾ നിങ്ങളെന്നെ help ചെയ്യുമല്ലോ...?"

"എന്ത് help...?"

"കാതറിനെ സാരി ഉടുക്കാൻ പഠിപ്പിക്കണം."

അഞ്ജലി പൊട്ടിച്ചിരിച്ചു.

"അതാണോ വലിയ കാര്യം...?"

അഞ്ജലി ചിരിച്ചു.

"അതെ."

ജോൺ ചിരിച്ചു.

"ഞാൻ എപ്പോഴും പറയാറുണ്ട്..."

"Especially കേരളത്തിലെ പെൺകുട്ടികൾ സാരി ഉടുക്കുമ്പോൾ വേറെ ഒരു ഭംഗിയുണ്ട്."

"കാതറിനോട് പറഞ്ഞാൽ അവൾ എന്നെ കളിയാക്കും."

"അതിന് നിങ്ങൾ കേരളത്തിൽ വന്നിട്ടുണ്ടോ..?? "

"ഉണ്ട്... ഒരു തവണ.. ഓണത്തിന്..."

"അടുത്ത തവണ വരുമ്പോൾ കാതറിൻ നമുക്ക് കേരള ഗേൾ ആക്കാം"

"അഞ്ജലി പൊട്ടിച്ചിരിച്ചു."

"Deal."

അപ്പോഴേക്കും mazeന്റെ exitൽ നിന്ന് രാജേഷ് പുറത്തുവന്നു.

"എന്താ ഇത്ര ചിരി...?"

അവൻ ചോദിച്ചു.

"ഒന്നുമില്ല."

കാതറിൻ ചിരിച്ചു.

"അടുത്ത ഓണത്തിന് കാതറിൻ ആണ് കേരള ഗേൾ..."

അത് കേട്ട് എല്ലാവരും വീണ്ടും ചിരിച്ചു.

"Good luck, Catherine"

രാജേഷും ചിരിച്ചു.

അവർ അടുത്ത് കണ്ട ഒരു റെസ്റ്റോറൻ്റിൽ കയറി..

Dinner മുഴുവൻ ചിരിയും തമാശയും നിറഞ്ഞതായിരുന്നു.

കാതറിൻ കൂടുതലായി സംസാരിച്ചത് ജോണിനോടായിരുന്നു.

ജോൺ ഇടയ്ക്കിടെ അഞ്ജലിയെയും സംഭാഷണത്തിലേക്ക് വലിച്ചിഴച്ചു.

അഞ്ജലിയും സ്വാഭാവികമായി മറുപടി പറഞ്ഞു.

അതിൽ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല.

അതാണ് രാജേഷിനെ കൂടുതൽ അസ്വസ്ഥനാക്കിയത്.

കാരണം അവർക്കിടയിൽ അവൻ എതിർക്കാൻ

💬 Comments

View all comments