0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

കഴിയുന്ന ഒന്നും ഉണ്ടായിരുന്നില്ല.

ജോൺ മാന്യമായിരുന്നു.

അഞ്ജലി സന്തോഷവതിയായിരുന്നു.

പക്ഷേ എന്തുകൊണ്ടോ...

ഇന്നലെ വരെ കാണാതിരുന്ന ഒരു സൗഹൃദം ഇന്ന് അവരുടെ ഇടയിൽ ഉണ്ടായിരുന്നു.

അത് എപ്പോഴാണ് ഉണ്ടായതെന്ന് രാജേഷിന് മനസ്സിലായില്ല.

ഒരിക്കൽ അഞ്ജലി ചിരിച്ചപ്പോൾ ജോണും ചിരിച്ചു.

അത്ര മാത്രം.

പക്ഷേ രാജേഷിന്റെ മനസ്സ് അതിൽ പോലും കുടുങ്ങി.

അവൻ സ്വയം ശകാരിച്ചു.

"ഞാൻ എന്തൊക്കെയാ ചിന്തിക്കുന്നത്..."

ഭക്ഷണം കഴിഞ്ഞ് നാലുപേരും റസ്റ്റോറന്റിന് പുറത്തേക്ക് ഇറങ്ങി.

രാത്രിക്കാറ്റിന് കടലിന്റെ മണം ഉണ്ടായിരുന്നു.

"അപ്പോൾ..."

കാതറിൻ കൈകൾ കൂട്ടിക്കൊണ്ട് പറഞ്ഞു.

"Tomorrow is the last day."

"അതെ."

അഞ്ജലി ചിരിച്ചു.

"സമയം പോയത് അറിഞ്ഞില്ല."

"Exactly."

ജോൺ പറഞ്ഞു.

കുറച്ചുനേരം കൂടി സംസാരിച്ച ശേഷം എല്ലാവരും ഹോട്ടലിലേക്ക് തിരികെ പോകാൻ തീരുമാനിച്ചു.

ലോബിയിലെത്തിയപ്പോൾ കാതറിനും ജോണും ലിഫ്റ്റിന് സമീപം നിന്നു.

"Good night, guys."

കാതറിൻ പറഞ്ഞു.

"Good night."

അഞ്ജലി മറുപടി നൽകി.

ജോൺ അഞ്ജലിയെ നോക്കി ചിരിച്ചു.

"See you tomorrow."

"See you."

അഞ്ജലിയും ചിരിച്ചു.

അത്ര മാത്രം.

പക്ഷേ ആ ചെറിയ സംഭാഷണം പോലും രാജേഷിന്റെ മനസ്സിൽ എന്തോ ഇളക്കി.

കാരണം ആ ചിരി അവൻ മുമ്പ് കണ്ടിട്ടില്ലാത്തതായിരുന്നു.

💬 Comments

View all comments