0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

രാവിലെ പറഞ്ഞ വാക്കുകൾ മുഴങ്ങി.

"ഇതൊന്നും അവളുടെ സ്റ്റൈൽ അല്ല..."

പക്ഷേ ഇന്ന് രാവിലെ മുതൽ നടന്ന ഓരോ കാര്യവും ആ വിശ്വാസത്തെ പൊളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഒരു നിമിഷം അവന്റെ കണ്ണുകൾ ജോണിലേക്ക് പോയി. Jet skiയുടെ പിന്നിൽ ഇരുന്ന് ജോൺ എന്തോ പറയുകയാണ്. അതുകേട്ട് അഞ്ജലി ചിരിച്ചു. വീണ്ടും.

ഒരിക്കൽ കൂടി. ആ ചിരി കണ്ട നിമിഷം രാജേഷിന്റെ നെഞ്ചിൽ എന്തോ ഒന്ന് ചെറുതായി മുറുകി. എന്തുകൊണ്ടാണെന്ന് അവന് മനസ്സിലായില്ല. ജോൺ അഞ്ജലിയെ നോക്കുന്നതിൽ അവന് പ്രശ്നമില്ല. സത്യത്തിൽ അതിൽ ഒരു അഭിമാനം പോലും അവന് തോന്നിയിരുന്നു.

ക്ലബ്ബിലും... മസാജ് ചെയ്തപ്പോഴും.....

മറ്റുള്ളവർ അഞ്ജലിയെ ശ്രദ്ധിക്കുമ്പോൾ അവൻ അത് ആസ്വദിച്ചിട്ടുണ്ട്.

പക്ഷേ ഇപ്പോൾ...

ഇത് അതുപോലെയായിരുന്നില്ല. കാരണം ജോൺ അഞ്ജലിയെ നോക്കുന്നത് മാത്രമല്ല.

അഞ്ജലിയും ചിരിക്കുകയായിരുന്നു.

അവന്റെ കൂടെ. അവൻ പറയുന്ന കാര്യങ്ങൾക്ക്. അവന്റെ company ആസ്വദിച്ചുകൊണ്ട്. രാജേഷ് അറിയാതെ പുരികം ചുളിച്ചു.

ഒരു മിനിറ്റ്...

ഇവർ ഇത്രയും comfortable ആയത് എപ്പോഴാണ്...?

ആ ചിന്ത അവന്റെ മനസ്സിലൂടെ ഒരു മിന്നൽ പോലെ കടന്നുപോയി. അവൻ ഉടനെ തന്നെ ആ ചിന്ത തട്ടിമാറ്റാൻ ശ്രമിച്ചു. പക്ഷേ എന്തുകൊണ്ടോ... ആദ്യമായി...

ജോണിനെ കാണുമ്പോൾ അവന് ഒരു ചെറിയ അസ്വസ്ഥത തോന്നി...

Jet ski കരയോട് അടുത്തെത്തി.

അഞ്ജലി വളരെ ശ്രദ്ധയോടെ വേഗം കുറച്ചു.

അവളുടെ മുഖത്ത് ഭയമോ പരിഭ്രമമോ ഉണ്ടായിരുന്നില്ല. ആവേശം മാത്രം. അഭിമാനവും. അവസാനം jet ski പതുക്കെ വെള്ളത്തിൽ നിശ്ചലമായി. അഞ്ജലി ഒരു വലിയ ശ്വാസം വിട്ടു. പിന്നെ തിരിഞ്ഞ് ജോണിനെ നോക്കി. "ഞാൻ ചെയ്തു."

💬 Comments

View all comments