Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
പോകാം."
അഞ്ജലി ഹാൻഡിൽ മുറുകെ പിടിച്ചു.
പക്ഷേ ഇത്തവണ അവളുടെ കൈകൾ വിറച്ചില്ല. ഭയവും ഇല്ലായിരുന്നു.
അവൾ പതുക്കെ jet ski തിരിച്ചു.
ദൂരെയായി ബീച്ച് വീണ്ടും കാണാൻ തുടങ്ങി.
ആളുകൾ ചെറു രൂപങ്ങളായി കാണപ്പെട്ടു.
കരയും മണൽപ്പരപ്പും പതുക്കെ വലുതായി വന്നു.
"John..."
അഞ്ജലി പെട്ടെന്ന് വിളിച്ചു.
"എന്താ...?"
"തിരികെ പോകുമ്പോഴും ഞാൻ തന്നെ ഓടിച്ചാൽ കുഴപ്പമുണ്ടോ...?"
ജോൺ ചിരിച്ചു.
"ഇപ്പോൾ അത് ചോദിക്കാൻ പോലും വൈകിപ്പോയി."
അഞ്ജലി ആശ്ചര്യത്തോടെ അവനെ നോക്കി.
"എന്തുകൊണ്ട്...?"
"കാരണം കഴിഞ്ഞ പത്ത് മിനിറ്റായി ഓടിക്കുന്നത് നീ തന്നെയല്ലേ."
അഞ്ജലി പൊട്ടിച്ചിരിച്ചു.
അത് കേട്ട് ജോണും ചിരിച്ചു.
അവൾ അറിയാതെ അല്പം കൂടി വേഗം കൂട്ടി.
Jet ski വീണ്ടും വെള്ളം കീറിപ്പായാൻ തുടങ്ങി.
അപ്പോഴേക്കും കരയിൽ...
കാതറിനും രാജേഷും അവരുടെ ride കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു.
കാതറിൻ എന്തോ പറഞ്ഞുകൊണ്ടിരുന്നു.
പക്ഷേ രാജേഷിന്റെ ശ്രദ്ധ മുഴുവൻ കടലിലായിരുന്നു. ദൂരെയായി ഒരു jet ski അവരുടെ ഭാഗത്തേക്ക് വരുന്നത് അവൻ കണ്ടു. ആദ്യം പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
പക്ഷേ അടുത്ത നിമിഷം അവന്റെ കണ്ണുകൾ ചുരുണ്ടു.
"ഒരു മിനിറ്റ്..."
അവൻ അറിയാതെ പറഞ്ഞു.
"എന്താ...?"
കാതറിൻ ചോദിച്ചു.
രാജേഷ് മറുപടി പറഞ്ഞില്ല. അവന്റെ കണ്ണുകൾ അകലെയുള്ള jet skiയിലായിരുന്നു.
അത് അടുത്തുവരുന്തോറും അവന്റെ മുഖത്തെ അത്ഭുതം കൂടി. കാരണം handle പിടിച്ചിരുന്നത് ജോണല്ലായിരുന്നു.
അഞ്ജലിയായിരുന്നു.
കാതറിനും അത് ശ്രദ്ധിച്ചു.
അവളുടെ പുരികങ്ങൾ അറിയാതെ ഉയർന്നു.
"Wow..."
അവൾ പതുക്കെ പറഞ്ഞു.
"Didn't expect that."
രാജേഷ് ഒന്നും മിണ്ടിയില്ല.
അവന്റെ മനസ്സിൽ
💬 Comments
View all comments