Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
കാര്യങ്ങളിലും വന്നിട്ടുണ്ട്."
ആ മറുപടി പറഞ്ഞ ഉടനെ അഞ്ജലി ഒന്നു നിശ്ശബ്ദയായി.
ജോൺ ഒന്നും പറഞ്ഞില്ല.
പക്ഷേ അവൾ എന്താണ് ഉദ്ദേശിച്ചതെന്ന് അവന് മനസ്സിലായിരുന്നു.
കടലിൽ നിന്നുള്ള കാറ്റ് ഇരുവരുടെയും മുഖത്തടിച്ചു.
അഞ്ജലി വീണ്ടും വേഗം കൂട്ടി.
ഇത്തവണ ഭയം കുറവായിരുന്നു.
ആവേശം കൂടുതലായിരുന്നു.
ദൂരെയായി ഒരു വള്ളം കാണാം.
അതിനപ്പുറം ആകാശവും കടലും തമ്മിൽ ചേരുന്ന നീല വര.
"ഇത് ഭയങ്കര ഫീലാണ്..."
അഞ്ജലി പതുക്കെ പറഞ്ഞു.
"എന്ത്?"
"ഇങ്ങനെ..."
അവൾ വാക്കുകൾ തേടി.
"...ഒന്നിനെയും കുറിച്ച് ചിന്തിക്കാതെ ഇരിക്കുന്നത്."
ജോൺ കുറച്ചുകൂടി അടുത്തേക്ക് ഇരുന്നുകൊണ്ട് ശാന്തമായി പറഞ്ഞു.
"എന്നെ വിശ്വസിച്ചതിന് താങ്ക്സ്.... ആൻ...."
അഞ്ജലി ചെറുതായി ചിരിച്ചു.
Jet ski ഒരു ചെറിയ തിരമാലയിൽ കയറി വീണ്ടും താഴേക്ക് വന്നു.
അവൾ ഞെട്ടി ചിരിച്ചു.
"ഓഹ്!"
"Relax."
ജോൺ ചിരിച്ചു.
"ഇപ്പോൾ നീ തന്നെയല്ലേ captain."
അഞ്ജലി അഭിമാനത്തോടെ വീണ്ടും ഹാൻഡിൽ മുറുകെ പിടിച്ചു.കൊണ്ട് ചിന്തിച്ചു.. ഇന്നലെ വരെ സ്വയം തീർത്ത തടവറയിൽ ആയിരുന്നു ഞാൻ ഇപ്പൊൾ കടലിന്റെ നടുവിൽ jet ski ഓടിക്കുന്നു...
അതും സ്വന്തം തീരുമാനപ്രകാരം.
സ്വന്തം ഇഷ്ടപ്രകാരം...
കുറച്ചുനേരം കൂടി കടലിന്റെ നടുവിലൂടെ സഞ്ചരിച്ച ശേഷം ജോൺ തന്റെ വാച്ചിലേക്ക് ഒന്ന് നോക്കി.
"Ann..."
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇനി തിരികെ പോകേണ്ട സമയമായി."
അഞ്ജലി ചുണ്ടുകൾ ചുളിച്ചു.
"ഇത്ര പെട്ടെന്നോ...?"
"ഇപ്പോൾ ഇങ്ങനെ പറയുന്ന ആളാരായിരുന്നു കുറച്ചുമുൻപ് പേടിയാണ് എന്ന് പറഞ്ഞത്?"
ജോൺ കളിയാക്കി.
അഞ്ജലി അറിയാതെ ചിരിച്ചു.
"അത്... അപ്പോൾ."
"Exactly."
ജോൺ തലയാട്ടി.
"ഇനി തിരിച്ചു
💬 Comments
View all comments