0%

Chapter Title : ആനന്ദ് ശ്രീബാല പാർട്ട്‌ 1 [Kingkong]

Author : Kingkong Read All Parts 90937

ട്രാക്ക് പാന്റും ധരിച്ച്, മുടിയൊക്കെ നന്നായി കെട്ടിവെച്ച് അവൾ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.

പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ആ പഴയ ശ്രീബാല തിരികെ വരുന്നതുപോലെ ഒരു സുഖം.

എറങ്ങിപ്പോകാൻ റെഡിയായോ മേടം?" ഹാളിൽ കാപ്പി കപ്പുമായി നിന്ന ആനന്ദ് തമാശയോടെ ചോദിച്ചു.

"ഉം, റെഡി!" ശ്രീബാല ചിരിച്ചുകൊണ്ട് ബാഗുമെടുത്ത് ഇറങ്ങി.

ജിമ്മിലെത്തിയപ്പോൾ സൂസൻ വാതിലക്കൽ തന്നെ ഉണ്ടായിരുന്നു. ശ്രീബാലയെ കണ്ടതും സൂസന്റെ മുഖത്ത് വലിയൊരു പുഞ്ചിരി വിടർന്നു.

ആഹാ! കൊള്ളാമല്ലോ ബാലേ! ഇതാണ് ചേഞ്ച്. ഈ ഡ്രസ്സിൽ താൻ ഒത്തിരി സ്മാർട്ടായിട്ടുണ്ട് കേട്ടോ," സൂസൻ അവളെ ചേർത്തുപിടിച്ച് അഭിനന്ദിച്ചു. "ഇനി ആ മടിയൊക്കെ മാറ്റി വെക്ക്.

ഇന്ന് മുതൽ നമ്മൾ വർക്കൗട്ട് തുടങ്ങുകയാണ്. വാ..."

സൂസന്റെ ആവേശവും ആനന്ദിന്റെ പിന്തുണയും കൂട്ടിനുണ്ടായിരുന്നതിനാൽ, മനസ്സിലെ സകല ഭയവും മാറ്റി ശ്രീബാല ആത്മവിശ്വാസത്തോടെ ജിമ്മിന്റെ ഉള്ളിലേക്ക് ആദ്യമായി വലതുകാൽ വെച്ചുകയറി.

തനിക്കായി കാത്തിരിക്കുകയായിരുന്നു ഞാൻ." സൂസൻ അവളെ വളരെ ഹാർദവമായി സ്വാഗതം ചെയ്തു.

അവിടെയുണ്ടായിരുന്ന മറ്റു ചില സ്ത്രീകളും ശ്രീബാലയെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. ശ്രീബാലയ്ക്ക് പതുക്കെ ചെറിയൊരു ലജ്ജ തോന്നിത്തുടങ്ങി. അത് മനസ്സിലാക്കിയ സൂസൻ ഉടൻ തന്നെ എല്ലാവരുടെയും ശ്രദ്ധ തങ്ങളിലേക്ക് ക്ഷണിച്ചു.

ഹേയ് ഗയ്സ്, വി ഹാവ് എ ന്യൂ മെമ്പർ ടുഡേ! ഇത് ശ്രീബാല. അടുത്തുള്ള സ്കൂളിലെ അധ്യാപികയാണ്. ഇന്നുമുതൽ ബാലയും നമ്മുടെ ഫിറ്റ്നസ് ഫാമിലിയുടെ ഭാഗമാണ്," സൂസൻ ശ്രീബാലയുടെ ചുമലിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

അവിടെയുണ്ടായിരുന്ന മൂന്നാലുപേർ കൈയടിച്ചും പുഞ്ചിരിച്ചും "വെൽക്കം ബാലേ!" എന്ന് പറഞ്ഞു. ആ ഊഷ്മളമായ സ്വീകരണം ശ്രീബാലയുടെ ഉള്ളിലെ പരിഭ്രമം പകുതിയും അലിയിച്ചുകളഞ്ഞു.

💬 Comments

View all comments