Chapter Title : ആനന്ദ് ശ്രീബാല പാർട്ട് 1 [Kingkong]
"ശരി, ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം," സൂസൻ ശ്രീബാലയെ ഒരു വലിയ മാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. "ആദ്യത്തെ ദിവസമല്ലേ, നമ്മൾ ഇന്ന് വലിയ അഭ്യാസങ്ങൾക്കൊന്നും പോകുന്നില്ല. ബോഡിയെ ഒന്ന് വാമപ്പ് ചെയ്യാം."
സൂസൻ ആദ്യം ലളിതമായ ചില സ്ട്രെച്ചിംഗ് വ്യായാമങ്ങൾ കാണിച്ചുകൊടുത്തു. "ഇങ്ങനെ കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി, കാൽവിരലുകളിൽ നിൽക്കാൻ നോക്കൂ... യെസ്, പെർഫെക്റ്റ്!"
ശ്രീബാല അതുപോലെ ചെയ്യാൻ ശ്രമിച്ചെങ്കിലും കൈകാലുകൾക്ക് ചെറിയൊരു വിറയൽ അനുഭവപ്പെട്ടു.
"സൂസൻ ചേച്ചി... എന്റെ കാലൊക്കെ വിറയ്ക്കുന്നു," ശ്രീബാല വിയർത്തൊഴുകിയ മുഖത്തോടെ പറഞ്ഞു.
അത് സാരമില്ല ബാലേ," സൂസൻ ചിരിച്ചു. "ഇത്രയും നാൾ അടങ്ങിയിരുന്ന മസിലുകളൊക്കെ ഒന്ന് ഉണരുകയാണ്! ആദ്യത്തെ രണ്ടുമൂന്നു ദിവസം ഇതുപോലെ തോന്നും, പിന്നെ ശരിയായിക്കോളും.
ഇനി ദാ, പതുക്കെ ഇതുപോലെ കുറച്ച് സൈക്ലിംഗ് ചെയ്യാം."
സൂസൻ കാർഡിയോ സെക്ഷനിലെ സ്റ്റേഷനറി ബൈക്ക് കാണിച്ചുകൊടുത്തു. അതിലിരുന്ന് പെഡൽ ചെയ്യേണ്ട രീതിയും സ്പീഡ് അഡ്ജസ്റ്റ് ചെയ്യുന്നതും വിശദീകരിച്ചു.
"പതിയെ മതി, ഒട്ടും ധൃതി കൂട്ടേണ്ട," സൂസൻ അരികെ നിന്ന് പ്രോത്സാഹിപ്പിച്ചു.
.
ശ്രീബാല പതുക്കെ സൈക്കിൾ പെഡൽ ചെയ്യാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ വിയർപ്പുതുള്ളികൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങി. പണ്ടെങ്ങോ നഷ്ടപ്പെട്ട ആ പഴയ ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കുന്നതുപോലെ അവൾക്ക് തോന്നി.
"മതി ബാലേ, ആദ്യദിവസം ഇത്രയും ധാരാളം," പത്തു മിനിറ്റിനു ശേഷം സൂസൻ സൈക്ലിംഗ് നിർത്തിച്ചു. "തുടക്കം വളരെ നന്നായിരുന്നു കേട്ടോ! ഐ ആം പ്രൗഡ് ഓഫ് യൂ."
"സത്യമായിട്ടും? എനിക്ക് കുറച്ച് തളർച്ച തോന്നി സൂസൻ ചേച്ചി," ശ്രീബാല ടവലെടുത്ത് മുഖം തുടച്ചുകൊണ്ട് പറഞ്ഞു
ആദ്യമായതുകൊണ്ടാണ്. നാളെ വരുമ്പോൾ
💬 Comments
View all comments