0%

Chapter Title : ആനന്ദ് ശ്രീബാല പാർട്ട്‌ 1 [Kingkong]

Author : Kingkong Read All Parts 92977

ഈ തളർച്ചയൊക്കെ പോകും," സൂസൻ സന്തോഷത്തോടെ ശ്രീബാലയുടെ കയ്യിൽ അമർത്തിപ്പിടിച്ചു.

ജിമ്മിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ശ്രീബാലയുടെ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു. നാളെയെക്കുറിച്ചുള്ള പേടിയല്ല, മറിച്ച് പുതിയൊരു ആത്മവിശ്വാസമാണ് ഇപ്പോൾ ആ കണ്ണുകളിൽ ഉണ്ടായിരുന്നത്

ജിമ്മിന്റെ പടിയിറങ്ങി വീട്ടിലെത്തുമ്പോഴും ശ്രീബാലയുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. ആദ്യ ദിനത്തിന്റെ സങ്കോചങ്ങളെല്ലാം എവിടെയോ അലിഞ്ഞുപോയിരിക്കുന്നു. വിയർപ്പിൽ കുതിർന്ന മുടിയിഴകൾ ഒതുക്കിവെച്ച്, ഹാളിൽ പത്രം വായിച്ചുകൊണ്ടിരുന്ന ആനന്ദിന്റെ അടുത്തേക്ക് അവൾ ഓടിയെത്തി.

"ആനന്ദേ... ഞാൻ വിചാരിച്ച പോലെ ഒന്നുമല്ല കേട്ടോ! അവിടെ എല്ലാവരും എന്ത് സപ്പോർട്ടീവാണെന്നോ!" ആനന്ദിന് പത്രം താഴെ വെക്കേണ്ടി വന്നു. ശ്രീബാലയുടെ വർത്തമാനം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ബാക്കി എല്ലാത്തിനും വിശ്രമമാണ്.

അവൾ തന്റെ ആദ്യ ദിനത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു തുടങ്ങി. ഓരോ വ്യായാമങ്ങൾ ചെയ്യുമ്പോഴും കൂടെയുള്ളവർ തന്ന പ്രോത്സാഹനവും, ജിമ്മിലെ അന്തരീക്ഷവും അവൾ വിവരിച്ചു. അതിനിടയിലാണ് അവൾ സൂസനെക്കുറിച്ച് പറഞ്ഞത്.

"പ്രത്യേകിച്ച് ആ സൂസൻ! ആളൊരു സംഭവമാണ്. എനിക്ക് ഓരോ സ്റ്റെപ്പും എക്സ്ട്രാ കെയർ തന്നാണ് പഠിപ്പിച്ചു തരുന്നത്. ഒരിത്തിരി കെയർ കൂടുതൽ ആണോ എന്ന് പോലും എനിക്ക് തോന്നിപ്പോയി!"

അവളുടെ ആവേശവും സൂസനെക്കുറിച്ചുള്ള പുകഴ്ത്തലും കേട്ട് ആനന്ദ് ഒരു ചെറുചിരിയോടെ അവളെ നോക്കി. ഒരു നിമിഷം ശാന്തനായിരുന്ന ശേഷം, പഴയ ആ പഴയ ഡയലോഗ് അതേ പടിയെടുത്ത്, ചുണ്ടിൽ ഒരു കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു:

"അല്ല ശ്രീബാലേ... ഈ സൂസൻ തരുന്ന എക്സ്ട്രാ കെയറൊക്കെ കൊള്ളാം, പക്ഷെ അവിടുത്തെ 'വർക്കൗട്ട്' മാത്രമാണോ അതോ കൂടെ അല്പം 'സെന്റിമെന്റ്സും' ഉണ്ടോ?"

ആ ചോദ്യത്തിലെ തമാശയും അർത്ഥവും മനസ്സിലായതും ശ്രീബാല

💬 Comments

View all comments