Chapter Title : ആനന്ദ് ശ്രീബാല പാർട്ട് 1 [Kingkong]
കണ്ണുകളുമുള്ള ഒരു മധ്യവയസ്കൻ.
"ഇതാണ് എന്റെ ഹസ്ബൻഡ് ആന്റണി," സൂസൻ പുഞ്ചിരിയോടെ പരിചയപ്പെടുത്തി. "ആർമിയിൽ നിന്നൊക്കെ റിട്ടയർ ചെയ്തതാണ്. ഇപ്പോൾ നഗരത്തിൽ ആണുങ്ങൾക്കായുള്ള ഒരു ജിം നടത്തുന്നു.
ഫിറ്റ്നസ് കാര്യത്തിൽ പുള്ളി കുറച്ച് കണിശക്കാരനാണ് കേട്ടോ."
ആന്റണി മുന്നോട്ട് വന്ന് ആനന്ദിനും ശ്രീബാലയ്ക്കും ഹസ്തദാനം നൽകി. നല്ല ആറടി പൊക്കവും ഉറച്ച ശരീര ഘടനയും ഉള്ള അയാളുടെ ശരീരം ഒരു അതിലേറ്റിനെ പോലെ ഉറച്ചത് ആയിരുന്നു.
"വെൽക്കം ടു അവർ ഹോം! സൂസൻ എപ്പോഴും നിങ്ങളെക്കുറിച്ച് പറയാറുണ്ട്," ഗാംഭീര്യമുള്ള ശബ്ദത്തിൽ ആന്റണി പറഞ്ഞു.
"ഒരു എക്സ്-മിലിട്ടറിക്കാരന്റെയും ജിം ഓണറുടെയും ആ ഗാംഭീര്യം ആന്റണിയുടെ ഫിസിക്സിൽ തന്നെയുണ്ട്," ആനന്ദ് പുഞ്ചിരിയോടെ പറഞ്ഞു.
"പഴയ ശീലങ്ങൾ അങ്ങനെ പെട്ടെന്ന് പോകില്ലല്ലോ ആനന്ദ്," ആന്റണി ചിരിച്ചു.
പരസ്പരമുള്ള കുശലപ്രശ്നങ്ങൾക്കും പരിചയപ്പെടലുകൾക്കും ശേഷം അവർ ലിവിംഗ് റൂമിലെ സോഫയിലിരുന്നു. ആന്റണിയുടെ പട്ടാളക്കാലത്തെ അനുഭവങ്ങളും ജിമ്മിലെ വിശേഷങ്ങളും, സൂസന്റെയും ശ്രീബാലയുടെയും സൗഹൃദ വിശേഷങ്ങളുമൊക്കെയായി ആ സന്ധ്യ ഊഷ്മളമായൊരു സൗഹൃദ കൂട്ടായ്മയായി മാറാൻ തുടങ്ങി.
ആന്റണിയുടെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനിംഗ് കഴിഞ്ഞുള്ള വിശേഷങ്ങളും പട്ടാളക്കാലത്തെ കഥകളും ഒക്കെ പറഞ്ഞ് ആ രാത്രിയുടെ ആദ്യയാമം ഏറെ ആനന്ദകരമായി കടന്നുപോയി.
വിഭവസമൃദ്ധമായ അത്താഴത്തിന് ശേഷം, ആന്റണിയും ആനന്ദും ഹാൾ മുറിയിലിരുന്ന് പുതിയ ജിം ഉപകരണങ്ങളെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചയിൽ മുഴുകിയപ്പോൾ, കുട്ടികൾ ഹാളിൽ ടിവിയിൽ കാർട്ടൂൺ കാണുന്ന തിരക്കിലായിരുന്നു.
ഈ സമയം, സൂസനും ശ്രീബാലയും പാത്രങ്ങൾ ഒതുക്കിവെക്കാനായി അടുക്കളയിലേക്ക് നീങ്ങി. അവിടെവെച്ചാണ് സൂസന്റെ പെരുമാറ്റത്തെക്കുറിച്ച് ദിവസങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആ കാര്യം തുറന്നു ചോദിക്കാൻ ശ്രീബാല തീരുമാനിച്ചത്.
മുൻപൊക്കെ കണ്ടുമുട്ടുമ്പോഴെല്ലാം
💬 Comments
View all comments