Chapter Title : ആനന്ദം 1 [ആയിഷ]
മുഖത്തെ സന്തോഷം മാറി ഞെട്ടലായി.
'ലേറ്റോ. എന്നോട് പത്തുമണിയാണല്ലോ പറഞ്ഞത്?
ഇംപോസിബിൾ. ഇവിടെ കറക്റ്റ് ഒൻപതരയ്ക്ക് ക്ലാസ്സ് സ്റ്റാർട്ട് ചെയ്യും. മൂന്നുമണിക്ക് അവസാനിക്കുകയും ചെയ്യും. അതിൽ ഒരു മാറ്റവുമില്ല. പിന്നെ ഇത് തൻ്റെ ഫസ്റ്റ് ആൻഡ് ലാസ്റ്റ് വാർണിങ്. ഇനി മേലിൽ ലേറ്റായി വരരുത്. അഥവാ വന്നാൽ, ഞാൻ മുകളിലേക്ക് കയ റ്റിവിടില്ല. ഓക്കേ വരൂ. ഞാൻ ക്ലാസ്സ് കാണിച്ചുതരാം.'
ഉപദേശത്തിനുശേഷം സീറ്റിൽനിന്നും എഴുന്നേറ്റ അവൾ മുകളിലേ ക്കുള്ള പടികൾ കയറിപ്പോയി.
സ്വതന്ത്രമായി പറന്നുനടക്കാവുന്ന ഒരിടം പ്രതീക്ഷിച്ചെത്തിയ അവന് താൻ വീണ്ടും സ്‌കൂൾ കാലഘട്ടത്തിലേക്ക് ചെന്നെത്തിപ്പെ ട്ടതുപോലെ തോന്നി.
ഒന്നും മിണ്ടാതെ റാം അവളെ അനുഗമിച്ചു. മൂന്നാം നിലയിലായി എയർ കണ്ടീഷൻ ചെയ്‌ത ഒരു റൂം എത്തിയതും അവൾ നിന്നു. ശേഷം വാതിൽ തുറന്നുകൊണ്ട് അകത്ത് ക്ലാസ്സെടുത്തുകൊണ്ടിരുന്ന ചെറുപ്പക്കാരനെ പുറത്തേക്ക് വിളിച്ചു. എന്നിട്ട് റാമിനെ കാട്ടി ലേറ്റായി വന്ന ആളാണെന്ന് പറഞ്ഞു.
റാം അയാളോട് സോറി പറഞ്ഞു.
'ഓക്കേ, നോ പ്രോബ്ലം. അകത്തേക്ക് വരൂ.'
അയാൾ റാമിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. റിസപ്ഷ നിലെ പെൺകുട്ടി തിരികെ താഴേക്കും പോയി.
"ഗായ്സ്. ഇത് നിങ്ങളുടെ ക്ലാസ്സിലെ ഏക മലയാളിയാണ്. പുള്ളി ക്കാരൻ സ്വയം പരിചയപ്പെടുത്തട്ടെ.'
ക്ലാസ്സിലേക്ക് കയറിയയുടൻ സർ അത് പറഞ്ഞപ്പോൾ അവൻ ഒരു നിമിഷം ഒന്ന് ശങ്കിച്ചുപോയെങ്കിലും സൈഡ് ബാഗ് തോളിൽനിന്നും ഊരി കൈയിൽ പിടിച്ചുകൊണ്ട് അവൻ സംസാരിച്ചുതുടങ്ങി.
'എന്റെ പേര് ശ്രീറാം. ഞാൻ കേരളത്തിലെ ആലപ്പുഴ എന്ന ജില്ല യിൽനിന്നുമാണ് വരുന്നത്. ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞതാണ്.
ആ സമയത്ത് കുട്ടനാട് എന്നും ഹൗസ്ബോട്ട് എന്നുമൊക്കെയുള്ള വാക്കുകൾ പലരിൽനിന്നും ഉയർന്നുകേട്ടു.
'എനിക്ക് തമിഴ് വളരെ കുറച്ചുമാത്രമേ അറിയൂ. അതുകൊണ്ട് എന്നെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ ഞാൻ വഴിയേ പറയാം. നന്ദി. അവൻ പറഞ്ഞുനിർത്തി.
എല്ലാവരും അവനെ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തിൽ കൈയടിച്ചു. അവൻ തനിക്കൊപ്പം സിനിമ പഠിക്കാൻ പോകുന്ന തന്റെ സുഹൃത്തുക്കളെ എല്ലാവരെയും നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു.
'താങ്ക്സ് ഫോർ ദി കൈയടി!
റാം അത് പറഞ്ഞതും സാർ ഉൾപ്പെടെ എല്ലാവരും കൈയടി അവ സാനിപ്പിച്ചുകൊണ്ട്
💬 Comments
View all comments