Chapter Title : ആനന്ദം 1 [ആയിഷ]
കൂട്ടത്തോടെ ചിരിച്ചു.
'റാം. ഇവിടെ നിൻ്റെ മലയാളത്തിലെ പല വാക്കുകളും ഡബിൾ മീനി ങ്ങാണ്. സോ ബീ കെയർഫുൾ.'
സാർ അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് പിടികിട്ടിയില്ലെങ്കിലും ശരി എന്ന് പറഞ്ഞതിനുശേഷം അവൻ ഒഴിവുള്ള സീറ്റ് നോക്കി.
മൊത്തം പതിനഞ്ചുപേരാണ് DFM ബാച്ചിലുള്ളത്. അതിൽക്കൂടു തൽ ആളുകൾക്ക് അവർ ഒരുവർഷം അഡ്‌മിഷൻ കൊടുത്തിരുന്നില്ല. വീഡിയോ ഇൻ്റർവ്യൂ ഉൾപ്പെടെ മൂന്നോളം ടെസ്റ്റുകൾ പാസ്സായ ശേഷ മാണ് റാം ഉൾപ്പെടെ അവർ ഓരോരുത്തരും ആ ക്ലാസ്സിലേക്ക് എത്ത പ്പെട്ടതും.
അഞ്ച് നിരകളിലായി മൂന്ന് സീറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. ഏറ്റവും പിന്നിലായി ഒരു സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു. റാം അതിൽ ചെന്നിരുന്നു. റാം ഉൾപ്പെടെ പതിനാല് ആണുങ്ങളും ഒരൊറ്റ പെണ്ണു മായിരുന്നു ആ ബാച്ചിലുണ്ടായിരുന്നത്. റാം ചെന്നിരുന്നതും അവന്റെ ഇടതുവശത്തിരുന്ന ഒരുവൻ ഇളിച്ചുകൊണ്ട് അവന് കൈകൊടുത്തു
'ഹായ് ഐ ആം വെട്രി'
റാം അവനെ നോക്കി ഒന്ന് ചിരിച്ചു.
ശിവ എന്ന് പേരുള്ള സാറായിരുന്നു ക്ലാസ്സ് എടുത്തുകൊണ്ടിരു ന്നത്. പുള്ളി വേൾഡ് സിനിമയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.
"മച്ചാ തമിഴിൽ കൈയടി എന്നുവച്ചാൽ മാസ്റ്റർബേഷൻ' ക്ലാസ്സ് നട ക്കുന്നതിനിടയിൽ വെട്രി രഹസ്യംപോലെ പറഞ്ഞു.
റാം ഒരുനിമിഷം ഞെട്ടി.
റാമിൻ്റെ ചമ്മിയ മുഖം കണ്ട് വെട്രി വാ പൊത്തി ചിരിച്ചു.
'ഹായ് എന്റെ പേര് രേഷ്‌മ.' വെട്രിയുടെ തൊട്ടപ്പുറമിരുന്ന പെണ്ണ് റാമിന് എത്തിപ്പിടിച്ച് കൈകൊടുത്തു.
'ചുമ്മാതാടാ ഇവൾ ഭാരതി ശാപ്പാട് ഭാരതി. എവിടെ കല്യാണ
ഉണ്ടേലും പോയി ഓസിന് ശാപ്പാടടിക്കും.' 'പോടാ കുമ്മണാമൂഞ്ചീ'
വെട്രിയുടെ തലയ്ക്കിട്ട് അവൾ ഒരു കൊട്ട് കൊടുത്തു.
ആങ്ങളയും പെങ്ങളും കൂടി ആ പയ്യനേപാദിങ്ങടെ ലെവ- ആക്കുവോ? ശിവ സാർ മുന്നിൽനിന്നും വിളിച്ചുചോദിച്ചു. 'നോ സർ' വെട്രിയും രേഷ്‌മയും ഒരുപോലെ പറഞ്ഞു.
റാം അവർ ഇരുവരെയും മാറി മാറി നോക്കി. ആങ്ങളയും.. പെങ്ങളും ഒരുമിച്ച് ഫിലിം കോഴ്‌സ് ചെയ്യുന്നത് അവന് പുതുമയായ തോന്നി. ബ്രേക്ക് സമയത്ത് ക്ലാസ്സിൽ എല്ലാവരും റാമിനെ പരിചയ പ്പെടുവാനായി ചെന്നു. മിക്കവരുടെയും ആവശ്യം കുട്ടനാടും ഹൗസ ബോട്ടുമൊക്കെയായിരുന്നു. കൂടുതൽ കമ്പനിയടിച്ചാൽ കൈയിൽ നിന്നും പണം ചെലവാകാൻ നല്ല ചാൻസുള്ളതിനാൽ ഒരു പരിധി
💬 Comments
View all comments