0%

Chapter Title : ആനന്ദം 1 [ആയിഷ]

Author : kkstories Read All Parts 260

യിൽ കവിഞ്ഞ് റാം ആരോടും സംസാരിക്കാൻ നിന്നില്ല. ഉച്ചയ്ക്ക് കോളേ ജിന്റെ സമീപത്തുള്ള ഹോട്ടലിൽ പോയി അവൻ ബിരിയാണി കഴിച്ചു..

തമിഴ്നാട്ടിലെ ബിരിയാണിയിൽ കേരളത്തിലേതിനെക്കാൾ മൂന്നിരട്ട മസാലയാണ് ഉപയോഗിക്കുന്നത്. വൈകിട്ട് മൂന്നുമണിക്ക് ക്ലാസ്സ് വിട്ടപ്പോൾ തിരികെ അയ്യപ്പൻതാങ്കലിലെത്തുക എന്നതായിരുന്നു റാമിൻ്റെ അടുത്ത വെല്ലുവിളി ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ പതിനഞ്ച് കിലോമീറ്ററിൽ കൂടു തൽ കാണിച്ചു. പക്ഷേ, എങ്ങനെ പോകും? അവൻ കോളേജിന്റെ ഇടറോഡിൽനിന്നും പ്രധാന റോഡിലേക്ക് ബാഗും തൂക്കി നടന്നു. നുങ്കമ്പാക്കം റെയിൽവേസ്റ്റേഷൻ 200 മീറ്റർ എന്ന അടയാളബോർഡ് കണ്ടപ്പോൾ അവൻ ആ ദിശയിലേക്കു നീങ്ങി.

നുങ്കമ്പാക്കം സ്റ്റേഷൻ്റെ മുന്നിലത്തെ റോഡിൽ തമിഴ് സിനിമകളി ലെ ഫൈറ്റ് സീനിൽ കാണാറുള്ള തെരുവോര ചന്ത പോലെ തോന്നിച്ചു. റോഡ് പാതിയും കൈയേറി പഴങ്ങൾ, പച്ചക്കറികൾ, പൂവുകൾ തുടങ്ങി ഇലക്ട്രോണിക് സാധനങ്ങൾവരെ വിൽക്കാൻ നിൽക്കുന്ന അനവധി ആളുകൾ. അതിനിടയിൽ ഒരു ഓട്ടോ സ്റ്റാൻ്റും. എങ്ങും കലപില ശബ്ദങ്ങൾ.

ആരോടാണ് അയ്യപ്പൻതാങ്കൽ പോകാനുള്ള വഴി ചോദിക്കുന്ന തെന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് അവൻ്റെ തോളിലാരോ തട്ടി യത്. നോക്കുമ്പോൾ ക്ലാസ്സിൽ കൂടെയിരുന്ന വെട്രിയാണ്. അപ്രതീ ക്ഷിതമായി ആൾക്കൂട്ടത്തിൽ പരിചിതമായ ഒരു മുഖം കണ്ട ആശ്വാ സത്തോടെ റാം അവനെ നോക്കി ചിരിച്ചു. 'എന്താ ഇവിടെ നിൽക്കുന്നത്. അവൻ തമിഴിൽ ചോദിച്ചു.

'എനിക്ക് അയ്യപ്പൻതാങ്കൽ എന്ന സ്ഥലത്ത് പോകണം. അവിടെ

യാണ് എന്റെ താമസസ്ഥലം. പക്ഷേ, എങ്ങനെയാ പോകുന്നതെന്ന്

ഒരു ഐഡിയയുമില്ല.' റാം മലയാളവും തമിഴും കലർത്തി പറഞ്ഞു. 'മച്ചാ എനിക്ക് മലയാളം കേട്ടാൽ മനസ്സിലാവും. പക്ഷേ, നീ ഇത്ര സ്‌പീഡിൽ പറയാതെ പതിയെ നിർത്തി നിർത്തി പറ' വെട്രി അവൻ പറഞ്ഞത് പൂർണ്ണമായി മനസ്സിലാവാത്ത രീതിയിൽ പറഞ്ഞു.

'എനിക്ക് അയ്യപ്പൻതാങ്കൽ എന്ന സ്ഥലത്ത് പോകണം. പക്ഷേ, എങ്ങനെയാ പോകുന്നതെന്ന് അറിയില്ല.' റാം പറഞ്ഞു. സാവധാനത്തിൽ

'അയ്യപ്പൻതാങ്കലോ അതിവിടെനിന്ന് ഒരുപാട് പോകണമല്ലോ മച്ചാ. ആദ്യം ലോക്കൽ ട്രെയിൻ കയറി ഗിണ്ടി സ്റ്റേഷനിൽ ഇറങ്ങണം. അവി ടെനിന്ന് ബസ്സിൽ പോകണം.'

'അയ്യോ. അത്രയും ചുറ്റിക്കറങ്ങണോ.'

ക്ലാസ്സ് കഴിഞ്ഞ് വന്നിട്ട് പാചകം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ

ബിനീഷേട്ടൻ പറഞ്ഞ കാര്യം

💬 Comments

View all comments