Chapter Title : ആനന്ദം 1 [ആയിഷ]
അവനോർത്തു.
ഫ്ലാറ്റിൽ ചെല്ലുമ്പോൾ തൻ്റെ അവസ്ഥ എന്തായിരിക്കുമെന്ന് അയാൾ നേരത്തേതന്നെ ചിന്തിച്ചിരിക്കുന്നു.
'എന്തുപറ്റി?' അന്തരീക്ഷത്തിലേക്ക് നോക്കി അതൊക്കെ ആലോചി ച്ചുകൊണ്ട് നിന്നിരുന്ന അവനെ വെട്രി പിന്നെയും തട്ടിവിളിച്ചു.
റാം വെറുതെ ഒന്ന് റെയിൽവേസ്റ്റേഷനിലേക്ക് കിടക്കുന്ന മേൽപ്പാ ലത്തിലേക്ക് നോക്കി. സ്റ്റേഷനിലേക്കുള്ള ജനസാഗരം പടികളിലൂടെ ഒഴുകിനീങ്ങുന്നു.
'മച്ചാ. ഒരു കാര്യം ചെയ്യാം. ഞാൻ ഗിണ്ടി റെയിൽവേസ്റ്റേഷന്റെ അടുത്തുകൂടിയാണ് പോകുന്നത്. എൻ്റെ ബൈക്കിൽ വരുന്നുണ്ടേൽ റെയിൽവേസ്റ്റേഷൻ ബസ്സ്റ്റോപ്പിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.' വെട്രി പറഞ്ഞു.
അവൻ വച്ച ആ ഓഫർ റാം പൂർണ്ണമനസ്സോടെ സ്വീകരിച്ചു. പകരം ഇവൻ ഹൗസ് ബോട്ടും കുട്ടനാടും ഒന്നും ചോദിക്കല്ലേ ദൈവമേ എന്നാ യിരുന്നു അവൻ്റെ മനസ്സിൽ.
പോകുന്ന വഴിക്ക് ഓരോ സ്ഥലത്തിൻ്റെ പേരും ഓരോ കടയുടെ പ്രത്യേകതയുമൊക്കെ വെട്രി അവന് പറഞ്ഞുകൊടുത്തു.
'വെട്രിയുടെ വീട് ഗിണ്ടിയിലാണോ' യാത്രയ്ക്കിടയിൽ റാം ചോദിച്ചു.
'ഏയ്. അല്ലല്ല. ഐ ആം ഫ്രം മധുര'
'അപ്പോൾ ഇവിടെ.'
'ഇവിടെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി നിൽക്കുവാ'
'അപ്പോൾ രേഷ്‌മയോ?'
'അവളുടെ വീട് ഇവിടെയാണ്.
'ങേ, അപ്പോ പെങ്ങളെന്നുപറഞ്ഞതോ?'
'മച്ചാ. ഞങ്ങളുടെ അപ്പ ഒന്ന്. അമ്മ രണ്ട്. ഇപ്പോ അപ്പ അവരുടെ കൂടെയാണ് എന്റെ അമ്മ വേറെ കല്യാണം കഴിച്ച് മധുരയിലും മ മക്തിപരമായ ഒരു വലിയ സംഭവം അവൻ നിസ്സാരമായി പറഞ്ഞത് കേട്ടു റാം വാ പൊളിച്ചു പോയി.
'മച്ചാ സിനിയിൽ എന്താവാനാണ് ആഗ്രഹം' ഞ്ഞതു കേട്ട് റാം വാ പൊളിച്ചുപോയി. ബൈക്കോടിക്കുന്നതിൽ ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു. നല്ലൊരു സ്ക്രിപ്റ്റ് റൈറ്റർ കം ഡയറക്ടറാവണം.'
എനിക്ക് നിനക്കോ വെട്രി
എനിക്ക് ഡയറക്ടർ കം ആക്റ്റർ കം സിനിമാറ്റോഗ്രാഫർ കം
'ആഹാ അടിപൊളിയാണല്ലോ.'
'മച്ചാ, അടിപൊളി എന്നുവച്ചാൽ! 'അടിപൊളി എന്നുവച്ചാൽ സൂപ്പർ എന്ന്.'
അടിപൊളി എന്ന വാക്ക് ഒഴികെ ബാക്കി മൊത്തം വാക്കുകൾ തമിഴിൽ സംസാരിച്ചതിനാൽ തനിക്കും തമിഴ് ഈസിയായി സംസാരി ക്കാൻ കഴിയുമെന്ന ആത്മവിശ്വാസം റാമിനുണ്ടായി.
ഗിണ്ടി സ്റ്റേഷനു മുന്നിലെ ബസ്സ്റ്റോപ്പിൽ അവനെ ഇറക്കുമ്പോൾ വെട്രി ഒന്ന് ചിരിച്ചിട്ട് ഒരു പ്രത്യേക രീതിയിൽ തലകുലുക്കി കാണിച്ചു.
റാമും അതനുകരിച്ച് തിരികെ തലകുലുക്കി.
വെട്രി
💬 Comments
View all comments