Chapter Title : ആനന്ദം 2 [ആരവ്]
അവൻ അറിയരുതല്ലോ…
സത്യം പറഞ്ഞാൽ മനസിൽ ഭയം നിറയാൻ തുടങ്ങിയിട്ടുണ്ട്…
ആരോടും സംസാരിക്കാത്തവളോ കമ്പിനിയാകാതെ മിണ്ടാ പൂച്ച പോലെ നടക്കുന്നവളോ ഒന്നും അല്ല ഞാൻ…
ഇന്നീ നിലയിൽ ഞാൻ ജീവിക്കാൻ കാരണം തന്നെ എന്റെ പാസ്റ്റ് കുറേ ഏറെ ദുരന്തങ്ങൾ നിറഞ്ഞത് കൊണ്ടാണ് അതിൽ പിന്നെ ഞാൻ ഇങ്ങനെയാണ്..
ഈ ഭൂമിയിൽ എനിക്ക് വിശ്വാസമുള്ള ഒരാളെ ഉള്ളൂ അതെന്റെ മുബു വാണ്…മുബാറക്…
എന്നെ ഒരു കൊച്ചു പെണ്ണിനെ പോലെ എന്റെ എല്ലാ വാശിക്കും കൂടേ നിൽക്കുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേൽ ബെസ്റ്റി എന്നൊക്കെ പറയില്ലേ അവനാണ് എന്റെ മുബു…"
"എന്നെ കൂടേ കൊണ്ട് നടക്കുന്നതിൽ അവന്റെ വീട്ടിൽ ഒരു പ്രശ്നവും ഇല്ലെങ്കിലും നാട്ടുകാർക്ക് നല്ല ചൊറിച്ചിലാണ്.. ഒരു മാപ്പിള ജാതിയുടെ കൂടേ തമ്പുരാട്ടി കൊച്ചു നടക്കുന്നെന്നും പറഞ്ഞു പല കഥകളും കേട്ടിരുന്നെകിലും അവനോ എനിക്കോ അതൊരു വിഷയം അല്ലാത്തത് കൊണ്ട് തന്നെ പോടാ പുല്ലേ എന്നും പറഞ്ഞു ഞങ്ങൾ ജീവിച്ചു…
ഒരു പക്ഷെ അവനു എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ ഞാൻ അതും അംഗീകരിക്കുമായിരുന്നു...
പക്ഷെ ഒരിക്കൽ പോലും അങ്ങനെ ഒരിഷ്ടം അവനുള്ളതായി എനിക്ക് തോന്നിയിട്ടില്ല..
ഇനി മാറ്റാരോടെങ്കിലും ഉണ്ടായിട്ടാണോ എന്ന് ചോദിച്ചാൽ അതും അവനില്ല..."
"എന്നാലും ഒരാൾ ഇഷ്ട്ടമാണെന്ന് പറഞ്ഞു അയാളെ ഫേസ് ചെയ്യാൻ ഒരു മടി ഉണ്ടാവില്ലേ…
അത് മാത്രമായിരുന്നു എനിക്കിപ്പോൾ വിവേകിന്റെ ഫോൺ വന്ന സമയം…….
അവനെ അങ്ങനെ കാണുവാൻ എനിക്ക് ഒരിക്കലും സാധിക്കില്ലയിരുന്നു…"
"ഹലോ…
ചേച്ചി…
ഇത് ഞാനാ.
വിവേക്…"
"വിവേക്…
തന്നോട് ആരാ എന്റെ ഫോണിലേക്കു വിളിക്കാൻ പറഞ്ഞത്…
ആര്
💬 Comments
View all comments