0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 536

മാനാഞ്ചിറ മൈതാനിക്ക് പുറത്ത് ഉണ്ടെന്ന് പറഞ്ഞു മുബാറക് വിളിച്ചപ്പോൾ ഞാൻ അവനോട് പറഞ്ഞു..

"എന്നെ ദൂരെ നിന്നെ കണ്ട ഉടനെ അവൻ കൈ പൊക്കി കാണിച്ചു..

ഞാൻ നേരെ അവനടുത്തേക് നടന്നടുത്തു.. രണ്ടു പേരും മാനാഞ്ചിറ മൈതാനിയിലേക് കയറി..

ഉള്ളിലെ പാർക്കിലേക് നടന്നു…

നട്ടുച്ച നേരമായത് കൊണ്ട് തന്നെ വലിയ തിരക്കൊന്നും ഇല്ലെങ്കിലും ആളുകൾ ശ്രദ്ധിക്കാത്ത സ്ഥലങ്ങളിൽ പ്രണയ സല്ലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറേ ഏറെ യുവമിഥുനങ്ങളെ കാണാൻ കഴിഞ്ഞു..

എല്ലാവരുടെ കയ്യിലും ഓരോ കുടകൾ ഉണ്ടായിരുന്നു…

എന്തിനാണാവോ ഈ വെയിൽ ഇല്ലാത്ത മരചുവട്ടിലും കുട ക്ക് കീഴിൽ ഇരിക്കുന്നതെന്ന് ഓർത്തെങ്കിലും ഒന്ന് രണ്ടു യുവമിഥുനങ്ങളുടെ കര ചലനങ്ങൾ കണ്ടപ്പോൾ പിന്നെ ആ വഴിയേ ഞാൻ നോക്കുവാൻ പോയില്ല…"

"ടി അവിടെ ഇരിക്കാം…"

"പാർക്കിനുള്ളിലെ ഓപ്പൺ സ്റ്റെജിൽ വലിയ വെയിലൊന്നും കൊള്ളാത്ത ഏരിയ നോക്കി അവൻ പറഞ്ഞാപ്പോൾ ഞാനും അവന്റെ കൂടേ അങ്ങോട്ട് നടന്നു.."

"ഇനി പറ എന്താ നിനക്ക് എന്നോട് സീരിയസ് ആയി പറയാൻ ഉള്ളത്…

എന്നെ പ്രണയിക്കുന്നു എന്നോ മറ്റോ ആണേൽ മോളെ…

തല്ല് കൊണ്ട് ചവാൻ ഞാൻ ഒരുക്കമല്ല…

ആദ്യമേ വിട്ടു കളഞ്ഞോ.. "

"അവന് എത്ര സീരിയസ് വിഷയം ആണെകിലും അതെല്ലാം തമാശ പോലെയേ കാണൂ..

അതവന്റെ ജീവിതം തന്നെ ആണെങ്കിലും ശരി…"

ഞാൻ അവന്റെ കയ്യിൽ ഒരു നുള്ള് കൊടുത്തു..

"ആ…"

അവൻ നുള്ള് കിട്ടിയ വേദനയിൽ അടുത്ത് ആളുണ്ടോ എന്നൊന്നും ഓർക്കതെ കരഞ്ഞു..

"എന്ത് നുള്ളാടി ഇത്..

നീ ഈ നഖം ഇത് വരെ വെട്ടിയില്ലേ.. ഈ നഖം കൊണ്ട്

💬 Comments

View all comments