Chapter Title : ആനന്ദം [ആരവ്]
കുട്ടികളെ നുള്ളിയാൽ മോളെ ആരെങ്കിലും പരാതി കൊടുത്താൽ നിന്നെ എന്ന് പോലീസ് കൊണ്ട് പോയി എന്ന് നോക്കിയാൽ മതി..
ഹൗ…
അവൻ നുള്ള് കിട്ടിയ ഭാഗം തടവി കൊണ്ട് പറഞ്ഞു…"
"എടാ…
ഞാൻ ഒരു സീരിയസ് കാര്യം പറയാൻ വന്നതാണ്…നിന്നോട് പറഞ്ഞാൽ എനിക്ക് അതിൽ നിന്നും പുറത്ത് കടക്കാൻ ഒരു വഴി കിട്ടുമെന്ന് ഉറപ്പുണ്ട്..
നീ ഒന്ന് സീരിയസ് ആകുമോ..'
"നീ പറ…
നിന്റെ എന്ത് വിഷയം ആണെങ്കിലും ഒരു കൂട്ടുകാരൻ എന്ന നിലക് ഈ മുബാറക് തീർത്ത് തരും..
നീ ധൈര്യത്തിൽ പറഞ്ഞോ.."
അവൻ എന്റെ കൈകളിൽ കൈ ചേർത്തു വെച്ച് കൊണ്ട് പറഞ്ഞു…
"എടാ..
നീ ഇന്ന് രാവിലെ എന്റെ കൂടേ ഒരു ചെറുക്കനെ കണ്ടില്ലേ…"
ഞാൻ അവനോട് ചോദിച്ചു…
"ആ ഒരു പത്തിരുപതു വയസ് തോന്നിക്കുന്ന ക്യൂട്ട് ബോയ്..
പക്ഷെ ആള് ക്യൂട്ട് ആണെകിലും ബോഡി ജിം ആണ് ട്ടോ…
ഒരു ജിമ്മൻ… എന്നെ പോലെ ഒന്നുമല്ല…"
അവൻ വിവേകിനെ രാവിലെ കണ്ട ഓർമ്മയിൽ പറഞ്ഞു..
"ടാ അത് വിട് ഞാൻ കാര്യം പറയട്ടെ…
അവന് എന്നെ ഇഷ്ട്ടമാണെന്ന്..
വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്…"
ഞാൻ മുബാറക്കിനോട് പറഞ്ഞു അവനെ നോക്കിയപ്പോൾ…
പൊട്ടൻ എന്തോ കണ്ട പോലെ അവൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ്…
"ടാ..
വായ അടക്ക്… വല്ല ആനയും കയറും വായിൽ…
നീ ഇതിൽ നിന്നും രക്ഷപെടാൻ ഉള്ള വഴി പറഞ്ഞു താ…"
ഞാൻ അവനോട് പറഞ്ഞു…
"ടി അവൻ സീരിയസ് ആണോ…???"
"ആ എനിക്കറിയില്ല…
എന്നോട് ആദ്യമായിട്ടാണ് അവൻ
💬 Comments
View all comments