Chapter Title : ആനന്ദം [ആരവ്]
ഫോണെടുത്തു…
വിവേകിന്റെ ചേച്ചിയും എന്റെ കൂട്ടുകാരിയുമായ വൈഷ്ണവിയെ വിളിക്കാനായിരുന്നു ഫോൺ എടുത്തത്..
പക്ഷെ പെട്ടന്ന് തന്നെ ഫോൺ ബെഡിലേക് തന്നെ ഇട്ടു…"
" അനിയന്റെ സ്വഭാവം ഇങ്ങനെ ആണെന്ന് അറിഞ്ഞാൽ എന്റെ പ്രിയ കൂട്ടുകാരി വിഷമിക്കും…
അവളെ എനിക്കറിയാം അവൾക് അവനെ ജീവനാണ്…
അവളുടെ പത്താം ക്ലാസ് പരീക്ഷക്ക് ഇടയിൽ ആയിരുന്നു ഒരു വിവാഹത്തിന് പോയിരുന്ന പപ്പയും മമ്മിയും സഞ്ചരിച്ച കാറിലേക് ടോറസ് കയറി ഇറങ്ങി രണ്ടു പേരെയും ഒരേ സമയം കൊണ്ട് പോയത്…
അതിൽ പിന്നെ അവൾ അനിയന് വേണ്ടി യായിരുന്നു ജീവിച്ചത്..
അവനെ അവൾ കാണുമ്പോൾ തന്നെ അറിയാം അവൾക് അവനോട് എത്ര സ്‌നേഹം ഉണ്ടെന്ന്…
അവനും അങ്ങനെ തന്നെ ആയിരുന്നു…
പിജി ചെയ്യുമ്പോൾ തൊട്ടടുത്തുള്ള സ്കൂളിൽ പഠിച്ചിരുന്ന അവനുള്ള ഭക്ഷണം വൈഷ്ണവിയുടെ കയ്യിൽ ആയിരിക്കും ഉണ്ടാവുക.. അവളാണ് അവനു ഭക്ഷണം വിളമ്പി കൊടുക്കുക…
അവളുടെ മകൻ ആണോ വിവേക് എന്ന് ഞങ്ങൾക് ഇടക്ക് തോന്നാറുണ്ട്…
അനിയൻ ഒറ്റക്കാകുമെന്ന് പറഞ്ഞു…കാനഡയിൽ സ്ഥിര താമസമുള്ള മലയാളി ഫാമിലിയിൽ നിന്നുള്ള വിവാഹം വേണ്ടെന്ന് വെച്ച്… നാട്ടിൽ തന്നെയുള്ള ഒരു ബിസിനസ് കാരന് കഴുത്തു നീട്ടി കൊടുത്തവൾ…"
"അവളെ വിഷമിപ്പിക്കാൻ പാടില്ല…ചെറിയ കുട്ടിയല്ലേ…പ്രായത്തിന്റേത് ആയിരിക്കും…
അവൾ പോലും അറിയാതെ ഈ പ്രശ്നം സോൾവ് ചെയ്യണം…
അതിനായി ആരെ വിളിക്കും…"
"ഞാൻ ഫോൺ എടുത്തു വാട്ട്‌സപ് ഓൺ ചെയ്തു നോക്കി..
അതിൽ മുകളിലായി വന്ന മെസ്സേജിൽ തന്നെ എന്റെ കണ്ണുകൾ ഉടക്കി.."
"എന്റെ ബെസ്റ്റ് ഫ്രണ്ട് മുബാറക് ആയിരുന്നു അത്…"
"അവനും ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ ടീച്ചറായി വർക്ക് ചെയ്യുകയാണ്…
💬 Comments
View all comments