Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
ചേട്ടൻ കെട്ടിയതല്ലേ..."
"അതെ, ഞാൻ കെട്ടിയതാണ്. പക്ഷെ ഒരു താലി കെട്ടിയതുകൊണ്ട് മാത്രം ഒരു പെണ്ണ് ഒരാളുടെതായി മാറില്ലല്ലോ അമി....
ആനന്ദ് എഴുന്നേറ്റ് വിൻഡോയുടെ അടുത്തേക്ക് പോയി. പുറത്ത് ദുബായുടെ ലൈറ്റുകൾ.
"അമി, നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു. നീയും ഞാനും നല്ല സുഹൃത്തുക്കൾ ആകും, പക്ഷെ നമ്മൾ ഹസ്ബൻഡ് ആൻഡ് വൈഫ് എന്ന നിലയിൽ പെർഫെക്ട് അല്ല.
നമ്മൾ തമ്മിൽ സ്നേഹമുണ്ട്, ബഹുമാനമുണ്ട്, പക്ഷെ ആ... ആ ഒരു കെമിസ്ട്രി..."
അവൻ തിരിഞ്ഞു നോക്കി.
"അത് എനിക്ക് നിന്നിലും അനസിലും കണ്ടു. അവൻ നിന്നെ നോക്കുന്ന നോട്ടം, നീ അറിയാതെ അവനെ നോക്കുന്ന നോട്ടം. അത് എനിക്ക് മനസ്സിലായി."
ആമിയുടെ കണ്ണുകൾ നിറഞ്ഞു.
"അനസ് is great, അമി.നിങ്ങൾ സമ പ്രയക്കാർ ആണ് നിങ്ങൾക്ക് നിങ്ങളെ നന്നായി മനസ്സിലാവും പിന്നെ നിന്നെക്കാൾ കൂടുതൽ നിന്നെ അവനു മനസ്സിലാക്കുന്നുണ്ട്.
എനിക്ക് നിന്നെ സ്നേഹിക്കാൻ അറിയാം, പക്ഷെ അവന് നിനക്കൊപ്പം ജീവിക്കാൻ അറിയാം. He will match with you better than me.
എന്നേക്കാൾ നന്നായി അവൻ നിന്റെ പാർട്ണർ ആകും."
"ചേട്ടാ..." ആമി വിതുമ്പി.
"കരയരുത്. ഇത് സങ്കടമല്ല, ഇത് celebration ആണ്. നീ സന്തോഷമായിരിക്കണം. അവൻ നിന്നെ നോക്കുമ്പോൾ നിന്റെ കണ്ണിൽ ഞാൻ കണ്ട തിളക്കം...
ആ തിളക്കം എനിക്ക് ഒരിക്കലും ഉണ്ടാക്കാൻ പറ്റിയിട്ടില്ല. അവന് പറ്റി. അതുകൊണ്ട് ഞാൻ മാറി നിന്നു."
ആനന്ദ് വീണ്ടും അവളുടെ അടുത്ത് വന്ന് തലയിൽ തലോടി.
"ആ താലി ഇപ്പോഴും എന്റെ പേരിലിരിക്കട്ടെ. അത്
💬 Comments
View all comments