Chapter Title : ആനന്ദം 2 [സ്റ്റീഫൻ നെടുമ്പള്ളി]
ആയി അനസ് പാടി തുടങ്ങി...
അനസ്സിന്റെ പാട്ട് അത്രയ്ക്കും ഹൃദ്യമായിരുന്നു.....
ആ പാട്ട് കഴിഞ്ഞതിനുശേഷം അമിയും ആനന്തും ക്ലാപ്പ് ചെയ്തു....
താങ്ക്സ് ഡിയർസ്... അനസ് പറഞ്ഞു
അല്ല ഇവിടെ ഒരു നല്ല ടോപ് ക്ലാസ് സിംഗർ ഉണ്ടെന്ന് പറഞ്ഞിട്ട് പാട്ടൊന്നും പാടുന്നില്ലേ അനസ് ആമീയെ നോക്കി ചോദിച്ചു..
ആമി ചിരിച്ചു
പിന്നെ അവൾ പാട്ടു പാടും മാസ്റ്റർപീസ് പാടിക്കെ അനസ് ഒന്നു ഞെട്ടട്ടെ ആനന്ദ് വളരെ പ്രൗഡായി പറഞ്ഞു.
ഞാൻ അത്ര വലിയ പാട്ടുകാര്യം ഒന്നുമല്ല ചെറുതായി പാടും that it അല്ലാതെ... ആനന്ദട്ടൻ പറയുന്ന പോലെ വലിയ പാട്ടുകാരി ഒന്നും അല്ല. വളരെ എളിമയോടെ ആമി പറഞ്ഞു..
അതൊക്കെ ചുമ്മാ പറയുന്നതാണെന്ന് എനിക്കറിയാം ആമിയെ കണ്ടാലേ അറിയാം നല്ലൊരു പാട്ടുകാരിയാണ്ന്ന്. അനസ് പറഞ്ഞു..
ഇവളുടെ മാസ്റ്റർപീസ് പാട്ടാണ് വരമഞ്ഞളാടിയ രാവിന്റെ മാറിൽ...
ആമീ ആ പാട്ടു പാടു ആനന്ദ് പറഞ്ഞു.
അനസ് ടാബ് എടുത്തു പാട്ടിന്റെ കരോക്കെ സെറ്റ് ചെയ്തു. കരൊക്കെ റൺ ചെയ്തു തുടങ്ങി ആമി പാടിത്തുടങ്ങി....
വളരെ ഹൃദ്യമായ വോയിസ് ആണ് ആമി യുടെ.

തികച്ചും ഒരു പ്രൊഫഷണൽ സിംഗർ പാടുന്ന രീതി തന്നെയാണ് ആമിയുടെ പാട്ടിന്. അനസ് കണ്ണടച്ച് ആ പാട്ട് ആസ്വദിച്ചു..
പലവട്ടം ആമി ഈ പാടുന്നത് കേട്ടത് ആണെങ്കിലും ആനന്ദും പാട്ട് ആസ്വദിച്ചു. പാട്ട് അവസാനിച്ചപ്പോൾ ആനന്ദും അനസും ചേർന്ന് ക്ലാപ്പ് ചെയ്തു.
മെലഡി ആണ് ഇവളുടെ മാസ്റ്റർപീസ് എന്നാലും എനിക്ക് വേറൊരു പാട്ട് വളരെ ഇഷ്ടമാണ് ആമി പാടുന്നത്
ആറാംതമ്പുരാനിലെ ആടി തൊടിയിൽ ഏതോ...
അതൊന്നു പാട്
💬 Comments
View all comments