Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]
സംസാരം ആനന്ദിന് വളരെ സന്തോഷം നൽകി. ഫോട്ടോകൾ എടുത്തും വീഡിയോകൾ എടുത്തും അവർ ഗ്ലോബൽ വില്ലേജിന്റെ പല ഭാഗങ്ങളിലൂടെ നടന്നു....
രാത്രിയായപ്പോൾ ഭക്ഷണം കഴിക്കാനായി ഒരു റസ്റ്റോറന്റ് കയറി അപ്പോഴും അനസ് ആമിക്കൊപ്പം ഇരുന്നത്. അവർ ഭക്ഷണമൊക്കെ കഴിച്ച് ഗ്ലോബൽ വില്ലേജിൽ നിന്ന് പുറത്തിറങ്ങി.അനസ് കാറുമായി അവരെ പിക്ക് ചെയ്യാൻ എൻട്രൻസിൽ വന്നു. അവരെ പിക്ക് ചെയ്തു നേരെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പോകുന്ന വഴി ഗ്ലോബൽ വില്ലേജിൽ നടന്ന ഓരോ കാര്യങ്ങൾ അവർ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്നു. അവർ മൂന്നുപേരും വളരെ സന്തോഷത്തിലായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് അനസ് തുറന്ന് ചിരിക്കുന്നത് പോലും. അനസ് അവരെ ഫ്ലാറ്റിനു മുമ്പിൽ ഡ്രോപ്പ് ചെയ്തു. അനസ് വാ കേറിയിട്ട് പോകാം ആനന്ദ് പറഞ്ഞു വേണ്ട ചേട്ടാ ടൈം ഒരുപാട് ആയില്ലേ നാളെ ഡ്യൂട്ടി ഇല്ലേ പിന്നെ ആവാം...
ഓക്കേ ബൈ ബ്രോ 
ബൈ ഇക്ക ആമി പറഞ്ഞു..
See, you dears. എന്നു പറഞ്ഞു അനസ് പോയി..
അനന്തും ആമിയും ഫ്ലാറ്റിലെത്തി ഡ്രസ്സൊക്കെ ചേഞ്ച് ചെയ്തു നാളെ ഡ്യൂട്ടിക്ക് പോകാനുള്ള കാര്യങ്ങൾ രണ്ടുപേരും കൂടെ സെറ്റ് ചെയ്തു . രണ്ടുപേരും കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി. ആനന്ദ് ലിവിങ് ഏറിയിൽ ഇരിക്കുകയായിരുന്നു. ആമിക്ക് വീട്ടിൽ നിന്ന് അമ്മയുടെ കോൾ വന്നിരുന്നു. അവൾ അമ്മയോട് സംസാരിച്ചു ബെഡ്റൂമിലേക്ക് പോയി.
ആനന്ദ് ബാൽക്കണിയിലേക്ക് പോയി അവിടുത്തെ ചെയറിൽ ഇരുന്നു.
കണ്ണടച്ചുകൊണ്ട് ഇന്ന് നടന്ന കാര്യങ്ങളെല്ലാം ഒന്ന് റിവന്റെ ചെയ്തു.
നടന്ന ഓരോ കാര്യങ്ങളും ആനന്ദന് സന്തോഷം നൽകുന്നതായിരുന്നു.
കണ്ണുതുറന്നപ്പോൾ ആനന്ദിന്റെ പ്രതിബിംബം ആനന്ദിന്റെ
💬 Comments
View all comments