0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 108.9K

നിന്റെ ഫോണിലാണ് എടുത്തത് നിന്റെ ഫോൺ എവിടെ ? ആനന്ദ് ചോദിച്ചു

അപ്പോൾ തന്നെ ആമി ആമിയുടെ ഫോൺ എടുത്തു ഗ്യാലറിയിലേക്ക് പോയി. ആമിയുടെ ഗ്യാലറിയിലുള്ള ഫോട്ടോകൾ സ്ക്രോൾ ചെയ്യാൻ തുടങ്ങി. ആനന്ദ് ഒരുപാട് ഫോട്ടോകൾ എടുത്തു വച്ചിട്ടുണ്ടായിരുന്നു. ആമിയുടെ ഫോണിൽ. റസ്റ്റോറന്റിൽ ഇരിക്കുന്നതും, കേക്ക് കട്ട് ചെയ്യുന്നതുമായ ഒരുപാട് ഫോട്ടോകൾ വീഡിയോകൾ. അവ ഓരോന്നും അവർ കണ്ടു കൊണ്ടിരുന്നു. ഫോട്ടോകളും വീഡിയോകളും സ്ക്രോൾ ചെയ്തപ്പോൾ ആമിയുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം ആനന്ദ് ശ്രദ്ധിച്ചു.

 ആനന്ദ് ഫോൺ എടുത്ത് അനസിന് മെസ്സേജ് അയച്ചു ബ്രോ ഫോട്ടോസ് ഒക്കെ ഒന്ന് സെന്റ് ചെയ്യാമോ. അപ്പൊ തന്നെ അനസ് ഫോട്ടോസ് എല്ലാം സെന്റ് ചെയ്തു.കൂടെ ഒരു വോയിസ്‌ നോട്ടും 

 ആനന്ദേട്ടാ thank you for everything thank you for the great time after long time I felt happiness. എടുത്ത ഫോട്ടോസ് ഒക്കെ എനിക്കൊന്ന് അയച്ചു തരണേ..

ആ എന്റെ ചില ഫോട്ടോസ് ഉള്ളൂ ബാക്കി ഫോട്ടോസ് ഒക്കെ ആമിയുടെ ഫോണിലാണ്.അവളോട് ഞാൻ പറയാം ഞാൻ നിനക്ക് അയച്ചു തരാൻ ആനന്ദ് അങ്ങനെ ഒരു വോയിസ് നോട്ട് അനസ്സിന് അയച്ചുകൊടുത്തു.

ആമിയെ ചേർത്തിരുത്തി അവർ ഒരുമിച്ചിരുന്ന് ആമിയുടെ ഫോണിലുള്ള ഫോട്ടോയും വിഡിയോയും കാണാൻ തുടങ്ങി.

 

എന്തൊക്കെ പറഞ്ഞാലും അനസിനെ കാണാൻ സൂപ്പർ ആണ്.

 ഏതൊരു പെണ്ണിനും കണ്ടൽ ഒന്ന് പ്രേമിക്കാൻ തോന്നുന്നും ആനന്ദ് ചിരിച്ചു.

ആമീയും ചെറുതായി ഒന്ന് ചിരിച്ചു.

ആമിയും അനസും ചേർന്നുനിൽക്കുന്ന ഒരു ക്ലോസ് ഫോട്ടോ കാണിച്ചു കൊണ്ട് ആനന്ദ് പറഞ്ഞു,

💬 Comments

View all comments