0%

Chapter Title : ആനന്ദം 4 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 85.8K

ചെയ്തു..

Yes we are perfect match ആമി ചിരിച്ചുകൊണ്ട് പറഞ്ഞു.

അത് കേട്ടപ്പോൾ അനസിന് വല്ലാത്ത സന്തോഷം തോന്നി.

അനസ് പറഞ്ഞു Yes we are perfect match.. അനസും ചിരിച്ചു..

അവർ മൂന്നുപേരും പുറത്തേക്കിറങ്ങി അനസ്സാണ് ക്യാഡി ബാഗ് പിടിച്ചത്..

അനസിന്റെ വണ്ടിയിലാണ് അവർ ബീച്ചിലേക്ക് പോയത്.. പോകുന്ന വഴി ഓരോ കാര്യങ്ങൾ അവർ സംസാരിച്ചുകൊണ്ടിരുന്നു.പല തമാശകൾ,പല പഴയ കാര്യങ്ങൾ ബീച്ചിനെ പറ്റിയുള്ള കാര്യങ്ങൾ അങ്ങനെ പലതും സംസാരിച്ചു.

എൻട്രി ടിക്കറ്റ് ഒരെണ്ണം അനസിന്റെ കയ്യിൽ കൊടുത്തിട്ട് ആമീയും ആനന്ദം ബീച്ചിലേക്ക് പോയി. അനസ് വണ്ടി പാർക്ക് ചെയ്യാൻ പോയിരിക്കുകയാണ്.

ബീച്ചിൽ എത്തിയ ആനന്ദം ആമിയും അവർ ബുക്ക് ചെയ്ത പീറ്റിന്റെ അടുത്തുചെന്നു അവിടെ ബാഗ് ഒക്കെ സെറ്റ് ചെയ്തു.. അവിടെയുള്ള ഡ്രസ്സിംഗ് റൂമിൽ പോയി ആനന്ദ് ഡ്രസ്സ് ഒക്കെ മാറ്റി ഷോട്ട് മാത്രം ഇട്ടു.. ആമി പോയി ഡ്രസ്സ് ഒക്കെ മാറ്റി ഒരു ട്രാക്ക് സ്യൂട്ടും ഒരു ടീഷർട്ടും.

എന്നാൽ നമുക്ക് ബീച്ചിലേക്ക് ഇറങ്ങാം അനസ് വരുമ്പോൾ അങ്ങോട്ട് വന്നോളും ആനന്ദ് പറഞ്ഞു. ഓക്കേ എന്ന് പറഞ്ഞ് രണ്ടുപേരും ബീച്ചിലേക്ക് നടന്നു.. അപ്പോഴും ആനന്ദ് തുമ്മുന്നുണ്ടായിരുന്നു...

ആനന്ദേട്ടാ ആനന്ദേട്ടൻ നന്നായി തൂമ്മുന്നുണ്ടല്ലോ ജലദോഷം ഉണ്ടോ..ആമി ചോദിച്ചു..

അറിയില്ല ചെറിയൊരു ജലദോഷം ഉണ്ടോ എന്ന് സംശയമുണ്ട്... കുഴപ്പമില്ല നമുക്ക് ഇറങ്ങാം..

ജലദോഷം ഉണ്ടെങ്കിൽ ഇറങ്ങണ്ട ആനന്ദേട്ടാ ആമി പറഞ്ഞു. ഇവിടം വരെ വന്നിട്ട് വെള്ളത്തിൽ ഇറങ്ങിയില്ലെങ്കിൽ പിന്നെങ്ങനെ. ആങ്ങനെ പറഞ്ഞു അങ്ങനെ രണ്ടുപേരും ബീച്ചിലേക്ക് ഇറങ്ങി.. അവർ രണ്ടുപേരും അരക്കൊപ്പം വെള്ളത്തിൽ കടലിൽ നിന്നു...

💬 Comments

View all comments