Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]
വിളിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് വിളിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലേക്ക് വിളിക്കുന്ന കാര്യം പറഞ്ഞിരുന്നു ചേട്ടാ വളരെ നന്ദിയുണ്ട്. ഒരു ചേട്ടന്റെ സ്ഥാനത് നിന്ന് എന്റെ മകളോട് സംസാരിക്കുകയും ഉമ്മയോടും, ഉപ്പയോടും സംസാരിക്കുകയും ചെയ്തപ്പോൾ എനിക്ക് എന്തോന്നറിയാത്ത വലിയ സന്തോഷം ഉണ്ടായി.സത്യത്തിൽ ചേട്ടൻ അറിയാമല്ലോ ഞാൻ എനിക്ക് സഹോദരങ്ങളോ സഹോദരികളോ ഇല്ല. ഇപ്പോൾ ചേട്ടനാണ് ആ സ്ഥാനത്തുള്ളത് എന്ന് പറഞ്ഞ് ഒരുപാട് നേരം സംസാരിച്ചു.
ഞാൻ നിന്റെ ചേട്ടൻ തന്നെയാണ്. നിന്നെ ഞാൻ അങ്ങനെ തന്നെ ആണ് കാണുന്നതും. അങ്ങനെ കുറെ നേരം ആനന്ദ് അനസ്സിനോട് സംസാരിച്ചു. ഇരുവരും നല്ല രീതിയിൽ സംസാരിച്ചു ഫോൺ നിർത്തി.
സത്യത്തിൽ അനസിന് നല്ല വർക്ക് പ്രഷർ ഉണ്ടായിരുന്നു കാരണം അവിടെ ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയയിരുന്നു അങ്ങനെ രണ്ടു ദിവസം പിന്നിട്ടു ഇനി ഒരു ദിവസം ഉണ്ട്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ആനന്തും ആമിയും വീട്ടിലെ കാര്യങ്ങളൊക്കെ പെട്ടെന്ന് തീർത്തു വീട്ടിലേക്ക് വിളിക്കുകയും അനസ്സിന്റെ വീട്ടിൽ വിളിക്കുകയും അനസിന്റെ ഉപ്പയുടെ ഉമ്മയോടും ആ കുട്ടിയോടും സംസാരിക്കുകയും ചെയ്തു.അപ്പോൾ അനസിന്റെ ഉമ്മ ആമിയോട് പറഞ്ഞു മോളെ വിളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ് ആമിയോട് ഒരുപാട് നേരം സംസാരിച്ചു . ആമിയും അവരോട് ഒരുപാട് നേരം സംസാരിച്ചു അത് അവർക്ക് ഒരു ആശ്വാസമായിരുന്നു. അങ്ങനെ വീട്ടിലുള്ള വിളിയും കഴിഞ്ഞ് നാളത്തേക്കുള്ള പ്രിപ്പറേഷൻ ചെയ്തതിനുശേഷം അവർ ഉറങ്ങാൻ കിടന്നു . ഉറങ്ങാൻ കിടന്നപ്പോൾ ആനന്ദ് ചില കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു നാളെ കൊണ്ട് നിന്റെ ഓഡിറ്റിംഗ് കഴിയത്തില്ലേ ആമി പറഞ്ഞു നാളെ കൊണ്ട് കഴിയും. കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു
💬 Comments
View all comments