Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]
വാങ്ങാൻ മാളിലൂടെ പല ബ്രാൻഡുകൾ ഷോപ്പിലേക്ക് പോയി.
ആമി ചോദിച്ചു ഏട്ടൻ എന്താ കൊടുക്കുന്നത് ഞാൻ വാങ്ങിയ സാധനങ്ങൾ വാങ്ങരുത് കേട്ടോ വേറെ എന്തെങ്കിലും കൊടുത്താൽ മതി.
അത് ഞാൻ നോക്കിക്കോളാം എന്ന് ആനന്ദ് പറഞ്ഞു.അനസ്സിനുവേണ്ടി ഓരോ ഗിഫ്റ്റ് വാങ്ങുമ്പോൾ ആമിക്ക് വളരെ സന്തോഷം ആയിരുന്നു. ഓരോ കാര്യങ്ങളും അവൾ തെരഞ്ഞെടുത്ത രീതി കണ്ടപ്പോൾ സ്വന്തം ഭർത്താവിന് വേണ്ടി തിരഞ്ഞെടുക്കുന്ന അതേ രീതിയിൽ തന്നെയാണ് അവൾ അനസ്സിനു വേണ്ടി ഓരോ സാധനങ്ങൾ വാങ്ങിയത്. അങ്ങനെ പർച്ചേസ് കഴിഞ്ഞു Tissot ന്റെ Tissot PRX Powermatic 80, ഒരു വാച്ച് Tommy Hilfiger ന്റെ Classic button-downs Oxford, ഒരു ഷർട്ട് Boss ന്റെ Aston Martin Polo Shirt in Cotton,Parker ന്റെ Sonnet Ballpoint Pen, നും വാങ്ങി അവർ അപ്പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ടാണ് വീട്ടിലെത്തിയത്. വീട്ടിലെത്തി നന്നായി താമസിച്ചിരുന്നു. വീട്ടിലെത്തിയപ്പോൾ ആമിയുടെ മൊബൈലിൽ ചാർജ് ഇല്ല എന്ന് പറഞ്ഞിട്ട് ആമി അത് ചാർജിലിട്ട് പോയി കിടന്നു. ആമി കിടന്നുറങ്ങാൻ തന്നെ ആമിയുടെ ക്ഷീണം കൊണ്ട് ആമി ഒന്നു മയങ്ങിയിരുന്നു. അപ്പോൾ ആമിയുടെ മൊബൈലിൽ അനസിന്റെ മെസ്സേജ് വരുന്നുണ്ടായിരുന്നു. ആനന്ദ് അത് കണ്ടു. അമിയെ വിളിച്ച് അനസിന്റെ മെസ്സേജ് കാണിക്കണമെന്ന് ആനന്ദ് ആദ്യം വിചാരിച്ചു പിന്നീട് വേണ്ട എന്ന് തീരുമാനിച്ചു. മറ്റൊരു പ്ലാൻ ആയിരുന്നു. പകരം മൊബൈൽ ഫ്ലൈറ്റ് മോഡിൽ ആക്കി വെച്ചു. അനസിന്റെ മെസ്സേജ് പിന്നെ വന്നില്ല ആനന്ദ് ബാൽക്കണിയിലേക്ക് പോയി . അവിടുത്തെ ചെയറിലിരുന്ന് പലകാര്യങ്ങളും ആലോചിച്ചു....
നാളെയാണ് അനസിന്റെ ബർത്ത് ഡേ
💬 Comments
View all comments