Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]
അനസിന്റെ കൈകളിൽ കിടന്നു, ജനാലയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നത് നോക്കി പുഞ്ചിരിച്ചു. "ഇക്ക ..." അവൾ മൃദുവായി വിളിച്ചു.
"ഉം?" അവൻ അവളുടെ മുടിയിഴകളിൽ വിരലോടിച്ചു.
"ഈ വീട് ഇപ്പോൾ ശരിക്കും ഒരു 'വീട്' ആയി തോന്നുന്നു. നൂറയുടെ ഓർമ്മകൾ ഇവിടെ എന്നും ഉണ്ടാവട്ടെ, അതോടൊപ്പം നമ്മുടെ പുതിയ കഥയും തുടങ്ങട്ടെ."
അനസിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ അമിയെ ചേർത്തുപിടിച്ചു. "നന്ദി അമി... എന്റെ ഹൃദയത്തിന് വീണ്ടും ജീവൻ തന്നതിന്."
ദുബായിയുടെ ആകാശം സൂര്യോദയത്തിന്റെ ചുവപ്പ് നിറത്തിൽ തിളങ്ങി നിന്നു, രണ്ട് ഹൃദയങ്ങൾ ഒന്നായി മാറിയ ആ പുതിയ പുലരിക്ക് ചുവരിലെ ചിത്രങ്ങൾ സാക്ഷിയായി....
രാവിലെ കണ്ണ് തുറന്നപ്പോൾ അമി അനസിന്റെ കൈകളിലായിരുന്നു.
ജനലിലൂടെ വെയിൽ മുഖത്ത് വീഴുന്നു.
അമി: "ഗുഡ് മോർണിംഗ് ഇക്ക
അനസ്: "ഗുഡ് മോർണിംഗ് മുത്തേ ഇന്നലെ രാത്രി സ്വപ്നമായിരുന്നോ എന്ന് തോന്നുന്നു."
അവർ ഒരുമിച്ച് കിച്ചണിൽ പോയി ചായ ഉണ്ടാക്കി. അനസ് പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു കൊണ്ട് സഹായിച്ചു. വീട് മുഴുവൻ പ്രണയമായിരുന്നു..
ഒരു പാട്ട് വെച്ച് രണ്ടുപേരും പ്രണയത്തിൽ ലയിച്ചു..
അനസ്: മൂന്നു ദിവസം പോയതറിഞ്ഞില്ല
അമി: ശരിയാ
അവർ ആനന്ദിനെ വീഡിയോ കോൾ വിളിച്ചു.
അനസ്: " ആനന്ദേട്ടാ , എവിടെ എത്തി?"
ആനന്ദ്: "എടാ ഞാൻ മസ്കറ്റ് എയർപോർട്ടിൽ ആണ്. ബോർഡിങ് കഴിഞ്ഞു. വൈകീട്ട് 6 മണിക്ക് ദുബായ് എത്തും."
അമി: "ആനന്ദേട്ടാ, we are waiting for you
ആനന്ദ് ചിരിച്ചു: coming soon dear വൈകീട്ട് കാണാം."
ഏകദേശം 3 മണിയോടുകുടി അവർ കുളിച്ചു സെറ്റ്
💬 Comments
View all comments