0%

Chapter Title : ആനന്ദരാവുകൾ [മുരുഗൻ]

Author : Kambikathakal Read All Parts 181

അവളെയും അവൾ എന്നെയും നോക്കിനിന്നുപ്പോയി,  എന്റെ വായ അറിയാതെ ഞാൻ തുറന്നുപോയി, നേർത്ത ഒരു ശ്വാസം എന്റെ വായിലൂടെ പുറത്തേക് പോയി, മുൻപിൽ എന്താണ് ഇരിക്കുന്നത് എന്ന് വർണിക്കാൻ കഴിയാത്ത അവസ്ഥ. ദേവസുന്ദരി എന്നൊക്കെ കഥകളിൽ പറഞ്ഞു കേട്ടിട്ടുണ്ട്, അതുപോലെയാണ് എനിക്ക് തോന്നിയത്, ഒരു ചിത്രകാരന് മുൻപിൽ ഇവളെ കൊണ്ടുനിർത്തിയാൽ എത്ര തവണ വരച്ചാലും അയാൾക് തൃപ്‌തി ഉണ്ടാവില്ല, നോക്കുന്ന ഓരോ നോട്ടത്തിലും സൗന്ദര്യം കൂടിവരുന്നപോലെ..

‘എന്താടോ  താൻ ലിഫ്റ്റിലേക്ക് കയറുന്നില്ലേ’

പെട്ടെന്നവളുടെ  കൂടെയുള്ളവൾ ചോദിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലെത്തിയത്. ഇവളെയും നോക്കി നിന്ന് ലിഫ്റ്റ് ഓപ്പൺ ആയതൊന്നും ഞാൻ അറിഞ്ഞില്ല.

ആകെ ചമ്മി നാറി, ഞാൻ ഇവളെയും നോക്കിനിൽക്കുന്നത്  ബാക്കിയുള്ള രണ്ടും കണ്ടെന്നുറപ്പാണ്,ഞാൻ  ലിഫ്റ്റിലേക്ക് കയറി 8th ഫ്ലോറിന്റെ ബട്ടൺ അമർത്തി, അവളുമാര് മൂന്ന് പേരും ലിഫ്റ്റിൽ കയറി , ഒരുവൾ ബട്ടൺ പ്രെസ്സ് ചെയ്യാൻ നോക്കിയെങ്കിലും പ്രെസ്സ് ചെയ്തില്ല, അപ്പൊ ഇവളുമാരും എന്റെ ഫ്ലോറിലാണ്. ലിഫ്റ്റിൽ കയറിയപ്പോൾ തൊട്ട് ബാക്കിയുള്ള രണ്ടും കൂടി അവളോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്, ഇവളുമാരിനി എന്നെ കുറിച്ചാണോ പറയുന്നത് എന്നെനിക് തോന്നാത്തിരുന്നില്ല.  അപ്പോളേക്കും ലിഫ്റ്റ് എട്ടാം നിലയിലെത്തി, മുൻപിലുള്ള പെൺപടയ്ക്ക് പിന്നാലെ ഞാനും ലിഫ്റ്റിൽ നിന്ന് ഇറങ്ങി റൂമിലേക്ക് വെച്ചുപിടിച്ചു.

എന്റെ ഫ്ലാറ്റിന്റെ അടുത്തു തന്നെയാണ് അവരുടെയും ഫ്ലാറ്റ്. വളരെ നന്നായി ഫർണിഷ് ചെയ്തിരിക്കുന്ന ഫ്ലാറ്റ് ആണ് എന്റേത്, പ്രണവേട്ടൻ ഇതെങ്ങനെ ഒപ്പിച്ചു എന്നത് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. കൊച്ചി സിറ്റിയിൽ ഇതുപോലെ ഒരു ഫ്ലാറ്റ് വാങ്ങണമെങ്കിൽ ചെറിയ പൈസ ഒന്നും പോര. എന്തായാലും ഇന്ന് മുഴുവൻ റസ്റ്റ്‌

💬 Comments

View all comments